ad
Deshabhimani

ആലിക്കുട്ടി മുസ്‌ലിയാർ, കരിമ്പങ്കണ്ടി ലത്തീഫ് അനുസ്മരണം

kuwait kmcc
വെബ് ഡെസ്ക്

Published on Jul 28, 2026, 01:21 PM | 1 min read

കുവൈത്ത് സിറ്റി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻ ജനറൽ സെക്രട്ടറി പ്രൊഫ. കെ കെ ആലിക്കുട്ടി മുസ്‌ലിയാർ, കുവൈത്ത് കെഎംസിസി നേതാവ് കരിമ്പങ്കണ്ടി ലത്തീഫിന്റെയും അനുസ്മരണ യോഗം കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചു.


​ഫർവാനിയയിലെ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സയ്യിദ് ഗാലിബ് അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനംചെയ്തു. കുവൈത്ത് കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം അധ്യക്ഷനായി.


​ആബിദ് ഫൈസി, ഇസ്മായിൽ വള്ളിയോത്ത്, ഹാരിസ് വള്ളിയോത്ത്, ഫാറൂഖ് ഹമദാനി, മുജീബ് മൂടാൽ, അസീസ് തിക്കോടി, അജ്മൽ വേങ്ങര, ഹബീബുള്ള മുറ്റിച്ചൂർ, റസാഖ് അയ്യൂർ കുഞ്ഞബ്ദുള്ള തയ്യിൽ എന്നിവർ സംസാരിച്ചു. കുവൈത്ത് കെഎംസിസി ആക്ടിങ് ജനറൽ സെക്രട്ടറി സലാം ചെട്ടിപ്പടി സ്വാഗതവും സെക്രട്ടറി സലാം പട്ടാമ്പി നന്ദിയും പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home