ad
Deshabhimani

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: പെൺകുട്ടി ആവശ്യപ്പെട്ടാൽ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

kerala highcourt new 1
വെബ് ഡെസ്ക്

Published on Jul 28, 2026, 02:19 PM | 1 min read

കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ താരം മൊണാലിസ ഭോസ്‌ലെയുടെ വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹൈക്കോടതിയുടെ നിർണായ ഇടപെടൽ. യുവതി ആവശ്യപ്പെടുകയാണെങ്കിൽ അവർക്ക് ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് എറണാകുളം പൊലീസിന് ഹൈക്കോടതി നിർദേശം നൽകി.


തന്റെ വിവാഹവുമായി ബന്ധപ്പെട്ട് സുരക്ഷാ ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് യുവതി നേരത്തെ എറണാകുളം സെൻട്രൽ പൊലീസിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. പെൺകുട്ടിയുടെ ഭാഗത്തുനിന്ന് ആവശ്യമുണ്ടായാൽ കൃത്യമായ സുരക്ഷയും സഹായവും നൽകാൻ പൊലീസ് തയ്യാറാകണമെന്ന് കോടതി വ്യക്തമാക്കി.


കുംഭമേളയിൽ മാലകൾ വിൽക്കുന്നതിനിടയിലുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മൊണാലിസ ഭോസ്‌ലെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമകളിൽ അഭിനയിച്ച താരം ഫർമാൻ ഖാനുമായി പ്രണയത്തിലാവുകയായിരുന്നു.


തുടർന്ന് ഒരു സിനിമാ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ ഇവർ 2026 മാർച്ചിൽ വിവാഹിതരായി. എന്നാൽ ഈ വിവാഹത്തിനെതിരെ കുടുംബം രംഗത്തുവന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home