ad
Deshabhimani

സർക്കാരിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്; ഹൃദ്രോഗിയായ യുവാവിന് പൊലീസിന്റെ ക്രൂര മർദനം

kerala police

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 28, 2026, 02:53 PM | 1 min read

പത്തനംതിട്ട: ആങ്ങമൂഴിയിൽ ഹൃദ്രോഗിയായ യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചു. സർക്കാരിനെതിരെ സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടതിനായിരുന്നു സീതത്തോട് സ്വദേശി അനിൽ കുമാറിന് നേരെ പൊലീസ് അതിക്രമം. സർക്കാരിന്റെ ചില ജനവിരുദ്ധ നടപടികൾക്കെതിരെ അനിൽ കുമാർ തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ പ്രതികരിച്ചിരുന്നു.


നിർധനരായ രോഗികൾക്കും പാവപ്പെട്ടവർക്കും ആശ്വാസമായിരുന്ന പൊതിച്ചോർ വിതരണം തടയാൻ അധികൃതർ ശ്രമിച്ചതിനെതിരെയും സ്ത്രീകൾക്കുള്ള സുരക്ഷാ പെൻഷൻ നിഷേധിച്ച സർക്കാരിന്റെ നടപടിയെയും യുവാവ് സോഷ്യൽ മീഡിയയിലൂടെ ചോദ്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് യുവാവ് ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു.


തുടർന്ന് വീട്ടിലെത്തിയ പൊലീസിനോട്, താൻ മാരകമായ രോഗങ്ങളോട് പൊരുതുന്ന വ്യക്തിയാണെന്നും കൃത്യമായ ചികിത്സയിലാണെന്നും ആവർത്തിച്ച് പറഞ്ഞിട്ടും പൊലീസ് ഉദ്യോഗസ്ഥർ അതൊന്നും വകവെക്കാൻ കൂട്ടാക്കിയില്ല. വീട്ടിൽ നിന്ന് വലിച്ചിഴച്ച് സ്റ്റേഷനിലെത്തിച്ചായിരുന്നു അനിൽ കുമാറിനെ പൊലീസ് മർദിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home