ad
Deshabhimani

ഡ്രൈവർ ഉറങ്ങിപ്പോയി; ബൈക്ക് യാത്രികനെ അരക്കിലോമീറ്ററോളം വലിച്ചിഴച്ച് ഊബർ കാർ

uber car

അപകടത്തിന്‍റെ ദൃശ്യം

വെബ് ഡെസ്ക്

Published on Jul 28, 2026, 04:04 PM | 1 min read

താനെ: ഊബർ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. മഹാരാഷ്ട്രയിൽ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഊബർ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള മിരാ റോഡിലാണ് സംഭവമുണ്ടായത്.


അപകടത്തിന് ശേഷം കാറിന്റെ അടിയിൽ കുടുങ്ങിയ ബൈക്ക് യാത്രികനെ അരക്കിലോമീറ്ററോളം ദൂരം കാർ വലിച്ചിഴച്ചുകൊണ്ടുപോവുകയും ചെയ്തു. കാറിനടിയിൽ പെട്ട യുവാവിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സയിലാണ് ബൈക്ക് യാത്രികൻ.


അമിതവേഗതയിലെത്തിയ ഊബർ കാറാണ് അപകടമുണ്ടാക്കിയത്. കാറോടിച്ചിരുന്ന ഡ്രൈവർ മദ്യപിച്ചിട്ടുണ്ടാകാമെന്നായിരുന്നു നാട്ടുകാരും പൊലീസും ആദ്യം സംശയിച്ചിരുന്നത്. എന്നാൽ ഇയാളെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മദ്യത്തിന്റെയോ മറ്റ് ലഹരിവസ്തുക്കളുടെയോ സാന്നിധ്യം കണ്ടെത്താനായില്ല.


സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. MH 01 FE 5919 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ടൊയോട്ട ഹൈലാൻഡറാണ് ഇയാൾ ഓടിച്ചിരുന്നത്. ഡ്രൈവിങ്ങിനിടയിൽ ഇയാൾ ഉറങ്ങിപ്പോയതാണ് ഇത്രയും വലിയൊരു അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് വ്യക്തമാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home