ad
Deshabhimani

കണ്ണൂരിൽ സ്കൂളിൽ റാ​ഗിങ്: സീനിയർ വിദ്യാർഥികൾ കല്ലുകൊണ്ട് തലയ്ക്കടിച്ചെന്ന് 16കാരൻ

Ragging case.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 28, 2026, 03:35 PM | 1 min read

കണ്ണൂർ: റാ​ഗിങ്ങിന്റെ പേരിൽ പ്ലസ്വൺ വിദ്യാർഥിയുടെ തല അടിച്ചുപൊട്ടിച്ചതായി പരാതി. കണ്ണൂർ കുളവല്ലൂർ പി ആർ എം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെയാണ് പ്ലസ്ടൂ വിദ്യാർഥികളുടെ അക്രമം ഉണ്ടായത്. കല്ല് ഉപയോഗിച്ച് തലക്കടിച്ചുവെന്നാണ് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ.


സംഭവത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. 6 പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി അധ്യാപകർ അറിയിച്ചു. ഉച്ചയോടെ ഭക്ഷണം കഴിക്കാനായി ക്യാന്റീനിൽ പോയിരുന്നപ്പോഴാണ് ഒരുകൂട്ടം സീനിയർ വിദ്യാർഥികൾ അങ്ങോട്ട് എത്തിയതെന്നും യാതൊരു പ്രകോപനവുമില്ലാതെ മർദിച്ചതെന്നും പരിക്കേറ്റ 16കാരൻ പറഞ്ഞു.


ഇതിന് മുൻപ് പ്രകോപനപരമായ മറ്റ് സംഭവങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്നും ജൂനിയേഴ്സ് ഇങ്ങനെ നടക്കാൻ പാടില്ലെന്നും പറഞ്ഞാണ് സീനിയർ വിദ്യാർഥികൾ മർദിച്ചതെന്നും പരിക്കേറ്റ വിദ്യാർഥി പറഞ്ഞു. നിന്നെ ഒറ്റയ്ക്ക് കിട്ടിയാൽ അടിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നതായും 16കാരൻ പറഞ്ഞു. പരിക്കേറ്റ തലയിൽ സ്റ്റിച്ചുകളുണ്ടെന്നും മർദനത്തിൽ കാലിനും പരിക്കേറ്റിട്ടുണ്ടെന്നും വിദ്യാർത്ഥിയുടെ മാതാപിതാക്കൾ പറയുന്നു. സീനിയേഴ്സ് മർദിച്ചപ്പോൾ നിവധി വിദ്യാർഥികൾ ദൃക്സാക്ഷികൾ ആയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home