ad
Deshabhimani

സാമ്പത്തിക ബുദ്ധിമുട്ട്; ​ഗുജറാത്തിൽ കുടുംബം ആത്മഹത്യ ചെയ്തു

Suicide
വെബ് ഡെസ്ക്

Published on Jul 28, 2026, 03:34 PM | 1 min read

രാജ്കോട്: കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ​കുടുംബം കൂട്ടആത്മഹത്യ ചെയ്തു. ​ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ദിലീപ്ഭായ് ഖക്കർ (73), ഭാര്യ സ്മിതാബെൻ ഖക്കർ (65), മകൻ നിഷിത് ഖക്കർ (32) എന്നിവരാണ് മരിച്ചത്. മൂവരും വിഷം കഴിച്ചാണ് ജീവനൊടുക്കിയത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തു‌ടർന്നാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.


ധാന്യങ്ങളിലെ കീടങ്ങളെ നശിപ്പിക്കാൻ ഉപയോ​ഗിക്കുന്ന വിഷാംശം കൂടിയ രാസവസ്തുവാണ് മൂവരും കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. വിഷം കഴിച്ചതിന് പിന്നാലെ മൂവർക്കും ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടു. തുടർന്ന് സമീപ വാസികൾ ചേർന്ന് മൂവരെയും രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ എല്ലാവരും മരണപ്പെടുകയായിരുന്നു.


പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് കുടുംബം കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. കുടുംബത്തിന്റെ അയൽവാസികളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തി വരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home