ad
Deshabhimani

കുവൈത്തിൽ ആലപ്പുഴ സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

jayakumar prayarvadakku

ജയകുമാർ

വെബ് ഡെസ്ക്

Published on Feb 19, 2026, 12:43 PM | 1 min read

കുവൈത്ത് സിറ്റി: ആലപ്പുഴ പ്രയാർവടക്ക് ശ്രീമംഗലം സ്വദേശി ജയകുമാർ (50) കുവൈത്തിൽ ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മുപ്പത് വർഷത്തിലേറെയായി കുവൈത്തിലെ ഒരു ഓയിൽ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സുഷമ. മക്കൾ: ശ്രീജ, ശ്രീലക്ഷ്മി. മരുമക്കൾ: എസ്. വിഷ്ണു, വിഷ്ണു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home