Deshabhimani

ഹൂതി ആക്രമണങ്ങൾക്കെതിരേ കടുത്ത നടപടി: അൽ മാലികി

saudi houthi
വെബ് ഡെസ്ക്

Published on Oct 09, 2026, 07:45 AM | 1 min read

റിയാദ് : സൗദിയിലെ ജനവാസ കേന്ദ്രങ്ങൾക്കും സിവിലിയൻ സ്ഥാപനങ്ങൾക്കും നേരെയുണ്ടായ ഹൂതി സായുധസംഘങ്ങളുടെ ആക്രമണങ്ങൾ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് യമൻ നിയമസാധുത പുനഃസ്ഥാപിക്കുന്നതിനുള്ള സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെയുണ്ടായ ആക്രമണങ്ങളെ തുടർന്നാണ് പ്രതികരണം.
​ഹൂതി സായുധ സംഘങ്ങളുടെ ആക്രമണങ്ങൾക്ക് പിന്നാലെ സഖ്യസേന സദ, ഹുദൈദ, അൽ ജൗഫ്, മാരിബ് ഗവർണറേറ്റുകളിലായി 82 ഹൂത്തി സൈനിക കേന്ദ്രങ്ങൾ തകർത്തതായി അൽ മാലികി പറഞ്ഞു. ബാലിസ്റ്റിക് മിസൈൽ സംഭരണ കേന്ദ്രങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, മിസൈൽ–ആയുധ സംഭരണ കേന്ദ്രങ്ങൾ, ഹൂതി സംഘങ്ങളുടെ താവളങ്ങൾ എന്നിവയും ആക്രമണത്തിൽ ഉൾപ്പെട്ടതായി അദ്ദേഹം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home