ad
Deshabhimani

അക്കാഫ് പ്രൊഫഷണൽ ലീഗ് അഞ്ചാം സീസൺ; സിഎച്ച്എംഎം അലുമ്നി ജേതാക്കൾ

ackaf
വെബ് ഡെസ്ക്

Published on Feb 23, 2026, 01:53 PM | 2 min read

ഷാർജ: ബിഎൻഡബ്ല്യൂ അക്കാഫ് പ്രൊഫഷണൽ ലീഗ് (APL 2026) സീസണിൽ സിഎച്ച് എംഎം അലുമ്നി ജേതാക്കളായി. ഒരു മാസക്കാലം നീണ്ടുനിന്ന ടൂർണമെന്റിൽ സിഎച്ച്എംഎം വർക്കല തുടർച്ചയായ നാലാം തവണയാണ് കിരീടം സ്വന്തമാക്കുന്നത്. അക്കാഫ് ഇവന്റ്സ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷന്യ സമാപന ചടങ്ങിൽ ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ സ്വാഗതം പറഞ്ഞു. മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.


മാധ്യമ പ്രവർത്തകരായ ഷാബു കിളിത്തട്ടിൽ, എംസിഎ നാസർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജോയിന്റ് സെക്രട്ടറി ജിബി ബേബി, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, റോമാന വാട്ടർ ജനറൽ മാനേജർ സുരേഷ്, ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗങ്ങളായ താലിബ്, അനീസ് റഹ്മാൻ എന്നിവർ സംസാരിച്ചു. ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദി രേഖപ്പെടുത്തി.


ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ വി മനോജ്, അമീർ കല്ലട്ര, അഡ്വ. ബക്കർ അലി, അഡ്വ. ഹാഷിക്, ശ്യാം വിശ്വനാഥ്, രഞ്ജിത്ത് കോടോത്ത്, ഷക്കീർ ഹുസൈൻ, ഷിബു മുഹമ്മദ്, റാണി സുധീർ, വിദ്യാ പുതുശ്ശേരി, ശ്രീജ സുരേഷ്, രശ്മി ഐസക്, മുന ഉല്ലാസ്, സനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ കൺവീനർ രാജാറാം ഷാ, സ്ട്രാറ്റജിക് അഡ്വൈസർ ബിന്ദു ആന്റണി എന്നിവർ ടൂർണമെന്റ് ഏകോപിപ്പിച്ചു.


സമാപനത്തോടനുബന്ധിച്ച് നടന്ന സൗഹൃദ മത്സരത്തിൽ അക്കാഫ് ക്യാമ്പസ് ഇലവനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി സോഷ്യൽ മീഡിയ ഫ്രണ്ട്സ് യുഎഇ (ഇൻഫ്ലുവൻസേഴ്സ്) ജയം കരസ്ഥമാക്കി. അക്കാഫ് വനിതാ വിഭാഗം ഒരുക്കിയ ‘തട്ടുകട’, ഇന്ത്യ–പാകിസ്ഥാൻ ലോകകപ്പ് മത്സരം തത്സമയം കാണാനുള്ള വലിയ സ്ക്രീൻ സൗകര്യം എന്നിവയും കാണികൾക്ക് വേറിട്ട അനുഭവമായി.


വിജയികൾ

•മെൻസ് ചാമ്പ്യന്മാർ: സിഎച്ച്എംഎം വർക്കല

• മെൻസ് റണ്ണർ അപ്പ്: പിഎ കോളേജ് ഓഫ് എഞ്ചിനീയറിംഗ്

• വുമൺസ് ചാമ്പ്യന്മാർ: റോയൽ സ്ട്രൈക്കേഴ്സ്

• വുമൺസ് റണ്ണർ അപ്പ്: റാക് വാരിയേഴ്സ്


വ്യക്തിഗത പുരസ്കാരങ്ങൾ


• പ്ലെയർ ഓഫ് ദി ടൂർണമെന്റ്: റിയാസ് മുഹമ്മദ് (ഗവ. കോളേജ് കാസർഗോഡ്)

• ബെസ്റ്റ് ബാറ്റർ & മാക്സിമം സിക്സ്: റമീസ് അബ്ദുൽ കരീം (സി.എച്ച്.എം.എം വർക്കല)

• ബെസ്റ്റ് ബൗളർ: ജിഷ്ണു സുനിൽ കുമാർ (15 വിക്കറ്റ് – സി .എച്ച്.എം.എം വർക്കല)

• ഫാസ്റ്റസ്റ്റ് 100: ജുനൈദ് ഷാംസു (30 പന്തിൽ – കുസാറ്റ്)

• ഫാസ്റ്റസ്റ്റ് 50: ഫോസ്റ്റർ ബേബി (15 പന്തിൽ – സെന്റ് സേവ്യേഴ്സ് തുമ്പ)

• പ്ലെയർ ഓഫ് ദി ഫൈനൽ: അക്ഷയ് ജോട്ടിൻ (മെൻസ്), ശ്രീദേവി (വുമൺസ്)

മണികണ്ഠൻ നായർ (ബെസ്റ്റ് വെറ്ററൻ), മുഹമ്മദ് ഷെറാസ് (പ്രോമിസിംഗ് പ്ലെയർ), അനിൽ പാലക്കാട് (ബെസ്റ്റ് ഫീൽഡർ), അഷാസ് മുഹമ്മദ് (ബെസ്റ്റ് വിക്കറ്റ് കീപ്പർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home