സൗദി–യുഎഇ വൈദ്യുതി, റെയിൽ ബന്ധത്തിന് ധാരണ

റിയാദ്: വൈദ്യുതി ബന്ധം, വൈദ്യുതി കൈമാറ്റവും വിൽപ്പനയും, റെയിൽ ഗതാഗതം എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ സൗദി അറേബ്യയും യുഎഇയും ധാരണാപത്രം ഒപ്പുവച്ചു. റിയാദിൽ സൗദി ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാനും യുഎഇ നിക്ഷേപമന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദിയും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വൈദ്യുതിബന്ധം, വൈദ്യുതി കൈമാറ്റം, വിൽപ്പന എന്നിവയ-്‌ക്കുള്ള പൊതുതത്വങ്ങൾ ധാരണാപത്രത്തിൽ ഉൾപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക, സാമ്പത്തിക, പരിസ്ഥിതി പഠനങ്ങളും നടത്തും.
സൗദി–യുഎഇ റെയിൽ ബന്ധത്തിനുള്ള പൊതുതത്വങ്ങളും ധാരണാപത്രത്തിലുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ ചരക്കുകളുടെ ഇരുദിശയിലുമുള്ള ഗതാഗതവും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇത് ചരക്ക് നീക്കവും വിതരണ ശൃംഖലയും കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.








0 comments