അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതർക്കായി യുഎഇ സഹായസംഘം

ദുബായ് : കിഴക്കൻ അഫ്ഗാനിസ്ഥാനിൽ 2,200-ലധികം പേരുടെ ജീവൻ നഷ്ടപ്പെടുത്തിയ ഭൂകമ്പത്തിൽ സഹായവുമായി യുഎഇ സംയുക്ത സേനാ കമാൻഡിന്റെ രക്ഷാ-സഹായ സംഘം. യുഎഇ എയ്ഡ് ഏജൻസിയും മാനവിക വിഭാഗമായ എമിറേറ്റ്സ് റെഡ് ക്രസന്റും ചേർന്ന് 31 സഹായ ലോറികൾ കുനാർ പ്രവിശ്യയിലെ ദുരിതബാധിതർക്കായി ഭക്ഷണ സാധനങ്ങൾ, മെഡിക്കൽ സഹായങ്ങൾ, താൽക്കാലിക താമസത്തിനുള്ള ടെന്റുകൾ എന്നിവ എത്തിച്ച് വിതരണം ചെയ്തു. സെപ്റ്റംബർ 3 മുതൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശ പ്രകാരമാണ് സംഘത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചത്.









0 comments