കടലാമകളെ ശല്യപ്പെടുത്തി : റാസ് അൽ ഹദ്ദിൽ വിനോദസഞ്ചാരിക്കെതിരെ നടപടി

മസ്‌കത്ത് : റാസ് അൽ ഹദ്ദ് പ്രദേശത്ത് വിനോദസഞ്ചാരി കടലാമകളെ ശല്യപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിനെ തുടർന്ന് വിഷയത്തിൽ നടപടിയെടുത്തതായി പരിസ്ഥിതി അതോറിറ്റി. വന്യജീവികളെ ദോഷകരമായി ബാധിക്കുന്നതോ പ്രകൃതി ആവാസ വ്യവസ്ഥകൾക്ക് ഭീഷണിയാകുന്നതോ ആയ നടപടിയൊന്നും അനുവദിക്കില്ലെന്ന് അതോറിറ്റി അറിയിച്ചു. കടലാമകളുടെ കൂടുകെട്ടൽ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് നിയന്ത്രണമുണ്ട്. സംരക്ഷിത ജീവികളുടെ സുരക്ഷ ഉറപ്പാക്കാനും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ സംരക്ഷിക്കാനും എല്ലാ പൗരന്മാരോടും താമസക്കാരോടും വിനോദസഞ്ചാരികളോടും അധികൃതർ അഭ്യർഥിച്ചു.









0 comments