ad
Deshabhimani

അബുദാബി മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ പിഎസ്‌സി കോച്ചിങ്ങ്

malayali samajam
വെബ് ഡെസ്ക്

Published on Aug 26, 2025, 03:12 PM | 1 min read

അബുദാബി: അബുദാബി മലയാളി സമാജം ലൈബ്രറിക്കു കീഴിൽ നടന്നുവരുന്ന പിഎസ്‌സി കോച്ചിങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ ജോലി ലഭിച്ചു. നൗഷിന, ശ്രുതി എന്നീ വിദ്യാർഥികൾക്ക് സർക്കാർ സ്‌കൂളിൽ അധ്യാപകരായും നീതു എന്ന വിദ്യാർത്ഥിക്ക് കൊല്ലം ജില്ലയിൽ രജിസ്ടേഷൻ വകുപ്പിലുമാണ് തൊഴിൽ ലഭിച്ചത്.


2018, 2019 - 2020 വർഷങ്ങളിൽ 2 ബാച്ചുകളിലായി കേരള പിഎസ്‌സിക്ക് എൽഡിക്ലർക്ക് സമാന തസ്തികകൾക്ക് കോച്ചിങ്ങ് നടന്നിരുന്നു. ആദ്യ ബാച്ചിൽ പത്തും രണ്ടാ മത്തെ ബാച്ചിൽ 17 ഉം വിദ്യാർത്ഥികളുമാണ് ഉണ്ടായിരുന്നത്. പിഎസ്‌സി കോർഡിനേറ്റർ എ പി അനിൽ കുമാറിന്റെ (സമാജം ലൈബ്രേറിയൻ) നേതൃത്വത്തിലാണ് ക്ലാസുകൾ എടുത്തുവരുന്നത്. അനിൽകുമാർ, ബാലകൃഷ്ണൻ, ആരിഫ, ഹരികൃഷ്ണൻ, ഭാഗ്യദിപം രാജീവ് എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. അടുത്ത ബാച്ച് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അബുദാബി മലയാളി സമാജം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home