അബുദാബി സേവനം എസ്എൻഡിപി യോഗം ഓണം ആഘോഷിച്ചു

അബുദാബി: സേവനം എസ്എൻഡിപി യോഗം അബുദാബി യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ത്യാ സോഷ്യൽ & കൾച്ചറൽ സെന്ററിൽ വൈവിധ്യമാർന്ന കലാപരിപാടികളുടേയും മേളം അബുദാബിയുടെ ചെണ്ടമേളത്തോടും ഉറവ് ബാൻഡിന്റെ സംഗീത പരിപാടികളുടെയും അകമ്പടിയോടെ ഓണം ആഘോഷിച്ചു.
യുഎഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ രാജൻ അമ്പലത്തറ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് മനോജ് കുമാർ, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ഇൻകാസ് അബുദാബി പ്രസിഡന്റ് എ എം അൻസാർ എന്നിവർ സംസാരിച്ചു.
സേവനം യുഎഇ വൈസ് ചെയർമാൻ പ്രസാദ് ശ്രീധരൻ, ട്രഷറർ ജെ ആർ സി ബാബു, അബുദാബി ചെയർമാൻ മനേഷ് ശങ്കർ, വൈസ് ചെയർമാൻ ഉദയലാൽ, കൺവീനർ ചാറ്റർജി കായംകുളം എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. ആഘോഷത്തോടനുബന്ധിച്ച് നടത്തിയ ഓണസദ്യയിൽ രണ്ടായിരത്തി അഞ്ഞൂറിലേറെ പേർ പങ്കെടുത്തു.










0 comments