39-ാമത് അബുദാബി മലയാളി സമാജം സാഹിത്യ പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു

അബുദാബി: അബുദാബി മലയാളി സമാജത്തിൻ്റെ 39-ാമത് സാഹിത്യ പുരസ്കാരം കവിയും നിരൂപകനുമായ ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു. ആലങ്കോടിന്റെ കവിതകളെ ആസ്പദമാക്കി കെ വി ബഷീർ രചനയും സംവിധാനവും നിർവഹിച്ച 'നിളയോരം' എന്ന നൃത്ത- സംഗീത ശിൽപം അവതരിപ്പിച്ചുകൊണ്ടായിരുന്നു പുരസ്‌കാര സമർപ്പണ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
കേരള സോഷ്യൽ സെൻ്ററിൽ വെച്ച് സംഘടിപ്പിച്ച പുരസ്കാര സമർപ്പണ ചടങ്ങിൽ അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ പുരസ്കാരം സമ്മാനിച്ചു. സമാജം ജനറൽ സെക്രട്ടറി ടി വി സുരേഷ്കുമാർ, വൈസ് പ്രസിഡന്റ് ടി എം നിസാർ എന്നിവർ പൊന്നാട അണിയിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി മഹേഷ് എളനാട്, കോർഡിനേഷൻ ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ എന്നിവർ പ്രശസ്തി പത്രം കൈമാറി.
അവാർഡ് സ്വീകരിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും സന്തോഷവും ഉണ്ടെന്ന് അവാർഡ് സ്വീകരിച്ച് കൊണ്ട് സംസാരിക്കവെ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. സമാജം കോർഡിനേഷൻ ചെയർമാൻ ബി യേശുശീലൻ, ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ സെൻ്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ, കേരള സോഷ്യൽ സെൻ്റർ പ്രസിഡന്റ് ടി കെ മനോജ്, ജനറൽ സെക്രട്ടറി സജീഷ് നായർ, സമാജം വനിത വിഭാഗം കൺവീനർ ലാലി സാംസൺ, ട്രഷറർ യാസിർ അറഫാത്ത്, കോർഡിനേഷൻ വൈസ് ചെയർമാൻ എ എം അൻസാർ, കലാ വിഭാഗം സെക്രട്ടറി ജാസിർ എന്നിവർ സംസാരിച്ചു.









0 comments