മാധ്യമപ്രവർത്തകരെ ആദരിച്ച് അബുദാബി മലയാളി സമാജം

സഫറുള്ള പാലപ്പെട്ടിക്കുള്ള അബുദാബി മലയാളി സമാജത്തിന്റെ ഉപഹാരം സമ്മാനിക്കുന്നു
അബുദാബി: അബുദാബിയിലെ മാധ്യമപ്രവർത്തകരെ ആദരിച്ച് അബുദാബി മലയാളി സമാജം. സഫറുള്ള പാലപ്പെട്ടി (ഗൾഫ് ദേശാഭിമാനി), എൻ എം അബൂബക്കർ, റാഷിദ് പൂമാടം, സമീർ കല്ലറ, റസാഖ് ഒരുമനയൂർ, പി എം അബ-്‌ദുറഹ്മാൻ എന്നിവരെയാണ് ആദരിച്ചത്.
സമാജം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് ടി എം ചിറക്കൽ അധ്യക്ഷനായി. ലുലു ഗ്രൂപ്പ് ഡയറക-്‌ടർ ടി പി അബൂബക്കർ മുഖ്യാതിഥിയായി. സമാജം ജനറൽ സെക്രട്ടറി ടി വി സുരേഷ്‌കുമാർ, കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ബി യേശുശീലൻ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി കെ മനോജ്, വനിതാവിഭാഗം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.











0 comments