അബുദാബി മലയാളി സമാജം വാർഷിക ജനറൽ ബോഡി

അബുദാബി: അബുദാബി മലയാളി സമാജത്തിൻ്റെ 2025-2026 പ്രവർത്തന വർഷത്തെ ഭാരവാഹികളായി നിലവിലുള്ള കമ്മിറ്റിയെ സമാജം വാർഷിക ജനറൽബോഡി വീണ്ടും തെരഞ്ഞെടുത്തു.
അബുദാബി കമ്യൂണിറ്റി മന്ത്രാലയ പ്രതിനിധികളായ അബ്ദുള്ള അഹമ്മദ്, മുഹമ്മദ് അൽ ബലൂഷി, മിനിസ്ട്രി ഓഫ് എംപവർമെൻ്റ് പ്രതിനിധി മുഹമ്മദ് അൽ നയാമി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ജനറൽ ബോഡിയിൽ വെച്ച് സലിം ചിറക്കലിനെ പ്രസിഡന്റായും ടി വി സുരേഷ്കുമാറിനെ ജനറൽ സെക്രട്ടറിയായും ടി എം നിസാറിനെ വൈസ് പ്രസിഡന്റായും യാസിർ അറഫാത്തിനെ ട്രഷറർ ആയും വീണ്ടും തെരഞ്ഞെടുത്തു.
ഷാജഹാൻ ഹൈദരലി (ജോയിന്റ് സെക്രട്ടറി), സൈജു പിള്ള (ട്രഷറർ), ഗോപകുമാർ (ചീഫ് കോർഡിനേറ്റർ), ഗഫൂർ എടപ്പാൽ (ഫിനാൻസ് കൺവീനർ), അഹദ് വെട്ടൂർ (ഓഡിറ്റർ), ഷാജികുമാർ (ഹാപ്പിനെസ് സെക്രട്ടറി), ജാസിർ (ആർട്സ് സെക്രട്ടറി), സാജൻ ശ്രീനിവാസൻ (അസി. ആർട്സ് സെക്രട്ടറി), സുധീഷ് കൊപ്പം (സ്പോർട്സ് സെക്രട്ടറി), നടേശൻ ശശി (അസി. സ്പോർട്സ് സെക്രട്ടറി), മഹേഷ് എളനാട് സാഹിത്യ വിഭാഗം സെക്രട്ടറി), ബിജു കെ.സി ( വെൽഫയർ സെക്രട്ടറി), അനിൽകുമാർ എ പി (ലൈബ്രേറിയൻ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
പ്രസിഡന്റ് സലിം ചിറക്കലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി ടി വി സുരേഷ്കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ യാസിർ അറഫാത്ത് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ഓഡിറ്റർ അഹദ് വെട്ടൂർ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. അസി. ജനറൽ സെക്രട്ടറി ഷാജഹാൻ ഹൈദരലി കഴിഞ്ഞ വർഷത്തെ മിനുട്ട്സ് വായിച്ചു. നൗഷാദ് ബഷീർ, സുനിൽ ബാഹുലേയൻ എന്നിവർ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു.









0 comments