ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് കുടുംബസംഗമവും ഭവന നിര്‍മാണ പദ്ധതി ഉദ്ഘാടനവും സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി > ഇടുക്കി അസോസിയേഷന്‍ കുടുംബസംഗമവും ഭവന നിര്‍മാണ പദ്ധതി ഉദ്ഘാടനവും കബ്ദില്‍ സംഘടിപ്പിച്ചു. കേരളത്തില്‍ ഉണ്ടായ പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് സംഘടന നടത്തി വരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി സഹോദരന് ഒരു വീട് എന്ന പാര്‍പ്പിട പദ്ധതിയുടെ ഉദ്ഘാടനം ബാബു ഫ്രാന്‍സിസ് നിര്‍വഹിച്ചു. ഷൈജിത്, അലക്‌സ് കെ മാത്യു, ജോയ് മുണ്ടക്കാട്ട് ജോര്‍ജി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
പ്രളയത്തില്‍ കിടപ്പാടം നഷ്ട്ടമായ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അര്‍ഹരായ ഇടുക്കി നിവാസികള്‍ക്ക് പരമാവധി വീടുകള്‍ നിര്‍മിച്ചു നല്‍കുകയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പ്രഥമ സംരംഭം എന്ന നിലയില്‍ മൂന്ന് വീടുകള്‍ നിര്‍മിച്ച് നല്‍കാനാണ് സംഘടനയുടെ തീരുമാനം.
പ്രസിഡന്റ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്ത കുടുംബസംഗമത്തിനു ട്രഷറര്‍ ബിജോയ് കുര്യന്‍ വൈസ് പ്രസിഡന്റ് ടോം ഇടയൊടിയില്‍ ജോയിന്റ് ട്രെഷറര്‍ അജീഷ് ലൂക്കോസ് സെക്രട്ടറി ഷംല ബിജു മറ്റു കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.










0 comments