Deshabhimani

സന്ദർശകർക്കായി 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ : പുതിയ പദ്ധതിക്ക് ദുബായിൽ തുടക്കം

dubai
വെബ് ഡെസ്ക്

Published on Nov 11, 2026, 02:29 PM | 1 min read

ദുബായ് : തുടർച്ചയായി എമിറേറ്റ്‌ സന്ദർശിക്കുന്നവർക്ക് അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയും വിവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന പദ്ധതിക്ക് ദുബായിൽ തുടക്കം. ‘ദുബായ് ആക-്‌സസ് ക്ലബ്’ എന്ന പേരിലുള്ള പദ്ധതിയിലൂടെ ഹോട്ടൽ മുറികളിൽ ഇളവുകൾ, സമ്മാന കാർഡുകൾ, വിമാനത്താവളത്തിലെ വിശ്രമകേന്ദ്രങ്ങളിൽ പ്രവേശനം, വിവിധ പരിപാടികൾക്ക് മുൻകൂട്ടി ബുക്കിങ് സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. കിരീടാവകാശി ഷെയ്‌ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്.


​എമിറേറ്റ്സ്, അക്കോർ, വിസ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ ഉപഭോക്തൃ ആനുകൂല്യ പദ്ധതികളിലൂടെയും ബഹുരാഷ-്‌ട്ര കമ്പനികളിലൂടെയും അർഹരായ യാത്രക്കാർക്ക് ക്ലബ്ബിൽ അംഗത്വത്തിനുള്ള ക്ഷണം ലഭിക്കും. ഭാവിയിൽ കൂടുതൽ സ്ഥാപനങ്ങളെ പദ്ധതിയുടെ ഭാഗമാക്കും. ​വിസ അപേക്ഷകൾ അംഗീകരിക്കുകയും നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നവർക്കാണ് അംഗത്വം. ദുബായ് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്സും ദുബായ് സാമ്പത്തിക വിനോദസഞ്ചാര വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.


​അംഗങ്ങൾക്ക് ജിഡിആർഎഫ്എയുടെ അൽ സയാദ ടൂറിസ്റ്റ് കാർഡ് വഴി വിവിധ സ്ഥാപനങ്ങളിൽ പ്രത്യേക ഇളവുകളും പ്രമോഷനുകളും ലഭിക്കും. മജീദ് അൽ ഫുത്തൈമിന്റെ സമ്മാന കാർഡും പദ്ധതിയുടെ ഭാഗമാണ്. ഇതിലൂടെ വ്യാപാര കേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പണം ചെലവഴിക്കാം.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home