ad
Deshabhimani

തെക്കൻ ബാത്തിന ചരിത്രസ്ഥലങ്ങൾ സന്ദർശിച്ചത്‌ 48,575 പേർ

south bathinah
വെബ് ഡെസ്ക്

Published on Oct 23, 2025, 04:18 PM | 1 min read

മസ്‌കത്ത്‌ : തെക്കൻ ബാത്തിനയിലെ ചരിത്രപരമായ കോട്ടകളിലേക്കും കൊട്ടാരങ്ങളിലേക്കും ഈ വർഷമെത്തിയ സന്ദർശകരുടെ എണ്ണം വർധിച്ചതായി അധികൃതർ. ജൂൺ അവസാനത്തോടെ 48,575 പേർ ഗവർണറേറ്റിന്റെ സാംസ്‌കാരിക കേന്ദ്രങ്ങൾ സന്ദർശിച്ചു. ചരിത്രപ്രേമികളുടെ പ്രധാന ആകർഷണമായി റുസ്‌താഖ് തുടരുന്നു. ഏകദേശം 250 പൈതൃക സ്ഥലങ്ങളുണ്ടിവിടെ. രജിസ്റ്റർ ചെയ്ത എല്ലാ കേന്ദ്രങ്ങളുടെയും പകുതിയിലധികമാണിത്‌. നഖൽ– 93, അൽ അവാബി– 63, വാദി അൽമാവ്‌– 49 എന്നിങ്ങനെയും ബാക്കിയുള്ളവ ബർകയിലും മുസന്നയിലുമാണ് സ്ഥിതിചെയ്യുന്നത്.

റുസ്‌താഖ് കോട്ട, അൽ കസ്‌ഫ ടവർ എന്നിവിടങ്ങളിലെ സമീപകാല പദ്ധതികൾ ഉൾപ്പെടെ തെക്കൻ ബാത്തിന പൈതൃക, ടൂറിസം വകുപ്പ് കേന്ദ്രങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് തുടരുന്നു. ഉം അൽ നാർ കാലഘട്ടത്തിലെ റുസ്‌താഖിലെ അൽ തൈഖ, നഖലിലെ ഹൽബാൻ, അൽ ഖത്ം, അൽ അവാബി കോട്ട എന്നിവയും പൈതൃക കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നു. 2025 സെപ്തംബർ അവസാനത്തോടെ, നശീകരണം തടയാനായി 495 പുരാവസ്‌തു, ചരിത്രസ്ഥലം തിരിച്ചറിഞ്ഞ്‌ സംരക്ഷിക്കാൻ തുടങ്ങിയിരുന്നു. കൂടുതൽ സന്ദർശകരെ ആകർഷിക്കാനായി പൈതൃക ഉത്സവങ്ങൾ, സാംസ്‌കാരിക ഫോറം, പ്രാദേശിക, അന്തർദേശീയ വിനോദസഞ്ചാരികളെ ആകർഷിച്ച കായിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചു.

പ്രദേശത്തെ ടൂറിസം അടിസ്ഥാന സൗകര്യങ്ങളും വികസിച്ചു. സെപ്തംബർ അവസാനത്തോടെ ഹോട്ടലുകൾ, ഫർണിഷ് ചെയ്ത അപ്പാർട്ടുമെന്റുകൾ, ഗസ്റ്റ് ഹ‍ൗസുകൾ, ഹെറിറ്റേജ് സത്രങ്ങൾ എന്നിവയുൾപ്പെടെ ലൈസൻസുള്ള സൗകര്യങ്ങളുടെ എണ്ണം 274 ആയി. ഗവർണറേറ്റിൽ 148 രജിസ്റ്റർ ചെയ്ത ട്രാവൽ ഏജൻസികളും ടൂർ ഓപ്പറേറ്റർമാരും ഉണ്ട്. 197 ടൂറിസം സ്ഥാപനങ്ങളുമായി ബർകയാണ് മുന്നിൽ. 41 സ്ഥാപനവുമായി മുസന്നയും 30 സ്ഥാപനവുമായി റുസ്‌താഖുമുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home