ad
Deshabhimani

ജയ് വാക്കിങ്ന് 400 ദിർഹം പിഴ; മുന്നറിയിപ്പ് നൽകി ഫുജൈറ പൊലിസ്

jaywalking
വെബ് ഡെസ്ക്

Published on May 19, 2025, 05:09 PM | 1 min read

ഫുജൈറ: ഫുജൈറ എമിറേറ്റിൽ അമിത വേഗതയിൽ ഡ്രൈവ് ചെയ്യാൻ അനുവാദമുള്ള അതിവേഗ മൾട്ടി ലൈൻ റോഡുകളിൽ ആളുകൾ നടത്തുന്ന ജയ് വാക്കിങ്ന് എതിരെ മുന്നറിയിപ്പ് ആവർത്തിച്ച് ഫുജൈറ പൊലിസ്. അനധികൃത പ്രദേശങ്ങളിൽ നിന്ന് റോഡ് മുറിച്ചുകടക്കുന്നവർക്കെതിരെ ഫുജൈറ പോലീസിന്റെ ജനറൽ കമാൻഡ് ആണ് കർശന മുന്നറിയിപ്പ് നൽകിയത്. ഇത്തരം പ്രവർത്തനങ്ങൾ അവരുടെ ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കും അപകടമുണ്ടാക്കുമെന്ന് പോലിസ് ഓർമ്മിപ്പിച്ചു. സുരക്ഷ ഉറപ്പാക്കാൻ പ്രത്യേകിച്ച് സീബ്രാ ക്രോസിംഗുകളെ സമീപിക്കുമ്പോൾ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.


കാൽനടയാത്രക്കാർ നിയുക്ത പ്രദേശങ്ങൾക്ക് പുറത്ത് റോഡുകൾ മുറിച്ചുകടക്കുന്നത് ഫെഡറൽ ട്രാഫിക് ആൻഡ് റോഡ് നിയമം

വിലക്കുന്നുവെന്നും നിയമലംഘകർക്ക് 400 ദിർഹം (ഏകദേശം 9,300 രൂപ)പിഴ ചുമത്തുമെന്നും പൊലീസ് ഓർമ്മിപ്പിച്ചു. ഗതാഗത നിയമങ്ങൾ നടപ്പിലാക്കുന്നതിനും കാൽനട അപകടങ്ങൾ കുറയ്ക്കുന്നതിനും എല്ലാവർക്കും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള സേനയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് മുന്നറിയിപ്പെന്നും അധികൃതർ അറിയിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home