ad
Deshabhimani

ആഗോള തട്ടിപ്പ് ശൃംഖലയിലെ 276 പേർ അറസ്‌റ്റിൽ

DUBAI POLICE
വെബ് ഡെസ്ക്

Published on Apr 30, 2026, 06:29 PM | 1 min read

ദുബായ് : രാജ്യാന്തര സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ദുബായ് പൊലീസ് നേതൃത്വം നൽകിയ വൻ ഓപ്പറേഷനിൽ 276 പ്രതികള്‍ അറസ്റ്റിലായി. ഒമ്പത് ക്രിമിനൽ കേന്ദ്രങ്ങൾ തകർത്തു. നിക്ഷേപ തട്ടിപ്പുകളും വെർച്വൽ കറൻസി തട്ടിപ്പുകളും നടത്തി വന്ന അന്തർദേശീയ ശൃംഖലയാണ്‌ പിടിയിലായത്‌.


‘ട്രൈ-ഫോഴ്‌സ് സെന്റിനൽ’ എന്ന കോഡ് നാമത്തിൽ നടത്തിയ ഓപ്പറേഷൻ യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ, അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ)യും ചൈനീസ് പൊലീസും സഹകരിച്ചാണ്‌ നടപ്പാക്കിയത്‌. അതിർത്തികൾ കടന്ന് പ്രവർത്തിച്ച മൂന്ന് ക്രിമിനൽ സംഘങ്ങളെയാണ് ലക്ഷ്യമിട്ടത്. പിടിയിലായവരിൽ ഭൂരിഭാഗവും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നാണ് വിവരം. ഓപ്പറേഷന്റെ ആസൂത്രണവും ഏകോപനവും ദുബായ് പൊലീസാണ് നിർവഹിച്ചത്.


ഓപ്പറേഷന്റെ ഭാഗമായി പ്രധാന പ്രതികളിലൊരാളെ തായ്‌ലൻഡിൽ റോയൽ തായ് പൊലീസിന്റെ സഹകരണത്തോടെയാണ്‌ അറസ്റ്റ് ചെയ്‌തത്‌. വൻതോതിലുള്ള തട്ടിപ്പ് ശൃംഖലകളെ ചെറുക്കാൻ രാജ്യാന്തര സഹകരണം അനിവാര്യമാണെന്ന് എഫ്ബിഐയും ചൈനീസ് പൊലീസും വ്യക്തമാക്കി. സങ്കീർണമായ ആഗോള തട്ടിപ്പ് ഭീഷണികളെ നേരിടുന്നതിൽ ദുബായ് പൊലീസിന്റെ മുൻകരുതൽ സമീപനത്തിന്റെ ഭാഗമായാണ് ഈ നടപടി കൈക്കൊണ്ടതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home