ad
Deshabhimani

ഫുജൈറയില്‍ 20
വാഹനം കൂട്ടിയിടിച്ചു; 9 പേര്‍ക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 13, 2025, 11:48 AM | 1 min read

ഫുജൈറ :ഫുജൈറയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പതു പേര്‍ക്ക് പരിക്ക്. ബുധൻ വൈകിട്ട്‌ 16 കാറും നാലു ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗതാഗതം തടസ്സപ്പെട്ടതായും അധികൃതർ അറിയിച്ചു. വഈബ് അല്‍ഹിന്നയ്ക്കും ദിബ്ബയ്ക്കും ഇടയിലാണ് അപകടമുണ്ടായത്.


അടിയന്തര സന്ദേശം ലഭിച്ചയുടൻ ദിബ്ബ അല്‍ഫുജൈറയില്‍ നിന്നുള്ള പൊലിസ് പട്രോളിങ്‌ സംഘവും ഗതാഗത ഓഫീസര്‍മാരും മസാഫി പൊലിസ് സ്റ്റേഷനില്‍ നിന്നുള്ള സംഘവും നാഷണല്‍ ആംബുലന്‍സ് ജീവനക്കാരും സ്ഥലത്തെത്തി. പൊലിസ് സംഘം പരിക്കേറ്റവരെ സഹായിക്കുകയും ഗതാഗതം ക്രമീകരിക്കുകയും ചെയ്തു. കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് മറ്റ് വാഹനങ്ങള്‍ വേഗത കുറച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വേഗതയില്‍ വന്ന ട്രക്ക് വേഗത കുറച്ച വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ക്കിടയില്‍ മതിയായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൂചനയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home