ഒമാനിൽ രജിസ്റ്റർ ചെയ്തത് 18 ലക്ഷം വാഹനം

മസ്‌കത്ത്: ഒമാനിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 2025 ഡിസംബർ അവസാനത്തോടെ 5.6 ശതമാനം വർധിച്ചതായി റിപ്പോർട്ട്. രാജ്യത്ത് രജിസ്റ്റർ ചെയ്ത മൊത്തം വാഹനം 18,51,469 ആയെന്നും റിപ്പോർട്ടിലുണ്ട്. വാഹനങ്ങളുടെ വലിയ പങ്ക് സ്വകാര്യ വാഹനങ്ങളാണ്. ഇത് 79.2 ശതമാനംവരും.
14,65,455 വാഹനം. 2,73,508 എണ്ണം വാണിജ്യ വാഹനങ്ങളാണ്. 14.8 ശതമാനം വരുമിത്. 44,606 വാടക വാഹനങ്ങളും ഇക്കാലയളവിൽ രജിസ്റ്റർ ചെയ്‌തു. 2.4 ശതമാനമാണിത്. ടാക്സികൾ, സർക്കാർ വാഹനങ്ങൾ, മറ്റ് വിഭാഗങ്ങൾ എന്നിവയാണ് മറ്റ് വാഹനങ്ങൾ. രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ ഭൂരിഭാഗവും മൂന്ന് ടണ്ണിൽ താഴെ ഭാരമുള്ള വാഹനങ്ങളാണ്. മൊത്തം വാഹനങ്ങളുടെ 90.7 ശതമാനമാണിത്. 16,79,463 വാഹനങ്ങൾ ഇൗ വിഭാഗത്തിലുണ്ട്.










0 comments