ad
Deshabhimani

കുവൈത്തിൽ 5 മേഖലയിൽ 14.7 ലക്ഷം താമസക്കാർ; ജനവാസത്തിൽ മുന്നിൽ സാൽമിയ

kuwait
വെബ് ഡെസ്ക്

Published on Sep 12, 2026, 03:36 PM | 1 min read

കുവൈത്ത് സിറ്റി : കുവൈത്തിലെ ആകെ 53.1 ലക്ഷം ജനസംഖ്യയിൽ 14.7 ലക്ഷം പേരും താമസിക്കുന്നത് അഞ്ച് പ്രധാന മേഖലകളിലാണെന്ന് സിവിൽ ഇൻഫർമേഷൻ അതോറിറ്റി. 2026 ജൂൺവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽപേർ താമസിക്കുന്നത് സാൽമിയയിലാണ്. 3.588 ലക്ഷം പേരാണ് ഇവിടെയുള്ളത്‌.


​3.106 ലക്ഷം പേരുമായി ഫർവാനിയ രണ്ടാംസ്ഥാനത്തും 2.855 ലക്ഷം പേരുമായി ജലീബ് അൽ-ഷുയൂഖ് മൂന്നാംസ്ഥാനത്തുമാണ്. ഹവല്ലിയിൽ 2.578 ലക്ഷവും മഹ്ബൂലയിൽ 2.572 ലക്ഷവും പേരാണ് താമസിക്കുന്നത്. ​ഖൈതാനിൽ 2.029 ലക്ഷം, മംഗഫിൽ 1.468 ലക്ഷം, ജാബർ അൽ- അഹമ്മദിൽ 1.323 ലക്ഷം, ഫഹാഹീലിൽ 1.102 ലക്ഷം, സബാഹ് അൽ- അഹമ്മദ് സിറ്റിയിൽ 1.073 ലക്ഷം എന്നിങ്ങനെയാണ് കണക്ക്‌.


​തെക്കൻ മേഖലകളിൽ സബാഹിയ–81,600, അലി സബാഹ് അൽ-സാലിം–67,200, അബൂഹലീഫ–60,700, അഖീല–58,900, ഫിൻതാസ്‌–55,800, ഖുറൈൻ–49,000, സബാഹ് അൽ-സാലിം–48,800, മുബാറക് അൽ- കബീർ–40,900 എന്നിങ്ങനെയാണ്‌. വടക്കൻ കുവൈത്തിൽ അൽ-വാഹയിലും വടക്കുപടിഞ്ഞാറൻ സുലൈബിഖാത്തിലും 73,800 വീതം പേരും നഈമിൽ 68,100, ജഹ്റയിൽ 59,800, മുത-്‌ലയിൽ 43,400, അൽ- ഉയൂനിൽ 43,200, അൽ-നസീമിൽ 39,500 എന്നിങ്ങനെയാണ് ജനസംഖ്യ.


​മധ്യ കുവൈത്തിലും ഉയർന്ന ജനസാന്ദ്രത തുടരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ആന്തലൂസിൽ 50,900, ബയാനിൽ 50,800, റിഗായിൽ 42,900, വെസ്റ്റ് അബ-്‌ദുള്ള അൽ- മുബാറക്കിൽ 41,900, സഹ്റയിൽ 41,100, ഇഷ്ബിലിയയിൽ 40,800, റൗദയിൽ 39,800, ഖുർതുബയിൽ 36,700 എന്നിങ്ങനെയാണ് താമസക്കാർ. ​




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home