ad
Deshabhimani

ഹോർമുസിൽനിന്ന്‌ 11,000 നാവികരെ ഒഴിപ്പിക്കുന്നു

hormuz
വെബ് ഡെസ്ക്

Published on Jun 26, 2026, 11:43 AM | 1 min read

മസ്‌കത്ത്‌ : ഇറാനും അമേരിക്കയും തമ്മിലുള്ള ധാരണപത്രത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന 11,000-ൽ അധികം നാവികർക്കായി ഒഴിപ്പിക്കൽ പദ്ധതി പ്രഖ്യാപിച്ച്‌ അന്താരാഷ്ട്ര സമുദ്ര സംഘടന. ഇറാൻ, ഒമാൻ, മേഖലയിലെ മറ്റ് തീരദേശ രാജ്യങ്ങൾ, അമേരിക്ക, അന്താരാഷ്ട്ര സമുദ്ര വ്യവസായം എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനം നടത്തുകയെന്ന് സെക്രട്ടറി ജനറൽ ആർസെനിയോ ഡൊമിംഗ്വസ് പറഞ്ഞു. വാഷിങ്‌ടണും തെഹ്‌റാനും തമ്മിലുള്ള കരാറിനെ ഡൊമിംഗ്വസ് സ്വാഗതംചെയ്തു. സമുദ്രഗതാഗതത്തിനെതിരായ ആക്രമണം അവസാനിപ്പിക്കാനും മേഖലയിൽ സ്ഥിരത പുനഃസ്ഥാപിക്കാനുമുള്ള പ്രധാന ചുവടുവയ്പ്പാണ്‌ നടപടിയെന്നും അദ്ദേഹം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home