പ്ലാസ്റ്റിക് കുപ്പിക്ക് ബദൽ തേടി ഒമാൻ; പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം

മസ്‌കത്ത്: കുപ്പിവെള്ളത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾക്ക് ബദൽ വസ്തുക്കൾ ഉപയോഗിക്കാനുള്ള മാർഗങ്ങൾക്കായി പൊതുജനാഭിപ്രായം തേടി ഒമാൻ. ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച പഠനത്തിന്റെ ഭാഗമായി ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്ററാണ് പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും തേടി രംഗത്തെത്തിയത്.
പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾക്ക് പകരം മറ്റ് വസ-്‌തുക്കൾ ഉപയോഗിക്കാനുള്ള നിർദേശത്തോട് പൊതുജനങ്ങൾക്കുള്ള സ്വീകാര്യത എത്രത്തോളമാണെന്ന് വിലയിരുത്തുകയാണ് സർവേയുടെ പ്രധാന ലക്ഷ്യം. ബദൽ കണ്ടെയ്‌നറുകളിലേക്കുള്ള മാറ്റം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ, ഒപ്പം പുതിയ സംവിധാനം നടപ്പാക്കുമ്പോൾ നേരിടാനിടയുള്ള പ്രായോഗിക വെല്ലുവിളികൾ എന്നിവയും സർവേയിലൂടെ കണ്ടെത്തും. പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ ബദൽവസ-്‌തുക്കൾ സംബന്ധിച്ച സാധ്യതകൾ വിലയിരുത്താനും അവയുടെ ഉപയോഗം പ്രായോഗികമായി നടപ്പാക്കാനുള്ള വിവിധ മാർഗങ്ങൾ പരിശോധിക്കാനും പൊതുജനാഭിപ്രായം സഹായിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.
ബദൽ കണ്ടെയ്‌നറുകളുടെ ഉപയോഗം സംബന്ധിച്ച സ്വീകാര്യതയും ആശങ്കകളും മനസ്സിലാക്കാൻ സർവേയിലെ പ്രതികരണങ്ങൾ ഉപയോഗിക്കും. പങ്കെടുക്കുന്നവരിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. പഠനം, വിലയിരുത്തൽ, സംവിധാനങ്ങളുടെ മെച്ചപ്പെടുത്തൽ എന്നിവയ-്‌ക്കായി മാത്രമേ ഇവ ഉപയോഗിക്കുകയുള്ളൂവെന്നും സെന്റർ അറിയിച്ചു. https://t.co/Zeeu0lRo0H എന്ന ഔദ്യോഗിക ലിങ്ക് വഴി അഭിപ്രായം രേഖപ്പെടുത്താം.









0 comments