Deshabhimani

'ഐഎൻഎസ് മംഗ്രോള്‍' കമീഷൻ ചെയ്തു; നാവികസേനയുടെ പുതിയ യുദ്ധക്കപ്പല്‍

INS Mangrol

ഐഎൻഎസ് മംഗ്രോള്‍

വെബ് ഡെസ്ക്

Published on Oct 12, 2026, 02:49 PM | 1 min read

മുംബൈ: ഇന്ത്യൻ നാവികസേനയുടെ മൂന്നാമത്തെ അന്തർവാഹിനിവിരുദ്ധ യുദ്ധക്കപ്പല്‍ 'ഐഎൻഎസ് മംഗ്രോള്‍' കമീഷൻ ചെയ്തു. തീരക്കടലിലെ അന്തർവാഹിനി വേട്ടയ്‌ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് വിഭാഗത്തിൽപ്പെട്ട കപ്പലാണിത്. കൊച്ചിൻ ഷിപ്പ്‌യാർഡിലാണ് കപ്പൽ നിർമിച്ചത്. തിങ്കളാഴ്ച മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ വെസ്റ്റേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ സഞ്ജയ് വത്സായന്റെ സാന്നിധ്യത്തിലായിരുന്നു കമീഷനിങ്.


ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലുള്ള മത്സ്യബന്ധന തുറമുഖവും തീരദേശ നഗരവുമായ മാംഗ്രോളിന്റെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്. വലിയ യുദ്ധക്കപ്പലുകൾ പ്രവർത്തന പരിമിതികൾ നേരിടുന്ന തീരദേശ ജലത്തിൽ സമുദ്ര പട്രോളിങ് വിമാനങ്ങൾ, ഹെലികോപ്ടറുകൾ, മറ്റ് യുദ്ധക്കപ്പലുകൾ എന്നിവയ്ക്കൊപ്പം അന്തർവാഹിനി ഭീഷണികൾ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും കഴിയുന്നതാണ് മംഗ്രോളിന്റെ വലിയ സവിശേഷത.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home