നവോദയ സ്നേഹസാന്ത്വനം: കുടുംബ സഹായം കൈമാറി

അൽകോബാർ: നവോദയ കോബാർ റീജിയണൽ കോബാർ ഏരിയ, കോബാർ ടൗൺ യൂണിറ്റ് അംഗമായിരിക്കെ, മരണപ്പെട്ട കൊല്ലം കുണ്ടറ മുളവന വിജയഭവനിൽ ബി ജയകുമാറിന്റെ കുടുംബത്തിന് സഹായം കൈമാറി. ജയകുമാറിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ് എൽ സജികുമാർ കുടുംബത്തിന് കൈമാറി. നവോദയ മുൻപ്രവർത്തകൻ സന്തോഷ് മാനവം, നവോദയ കേന്ദ്ര രക്ഷാധികാരി സമിതിയംഗം ജയപ്രകാശ് ഉളിയക്കോവിൽ, നവോദയ കോബാർ ടൗൺ യൂണിറ്റ് സെക്രട്ടറി എസ് ആർ നിതിൻ, നവോദയ തലാൽ യൂണിറ്റ് ട്രഷറർ സമീർ ചാരുംമൂട് എന്നിവർ പങ്കെടുത്തു.









0 comments