Deshabhimani

എച്ച്എംആർ മാഡ്രിഡ്‌ സോക്കർ: ബദർ എഫ്സിക്കും ഫോക്കോ സോക്കർ അക്കാദമിക്കും കിരീടം

HMR Madrid Soccer .jpg
വെബ് ഡെസ്ക്

Published on Oct 29, 2026, 09:20 AM | 2 min read

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ ഒന്നര മാസമായി നടക്കുന്ന എച്ച്എംആർ - മാഡ്രിഡ്‌ സോക്കർ ഫുട്ബോൾ ടൂർണമെന്റ്‌ സമാപിച്ചു. സീനിയർ വിഭാഗത്തിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ്സിയും, അണ്ടർ-16 വിഭാഗത്തിൽ ഫോക്കോ സോക്കർ അക്കാദമിയും ചാമ്പ്യന്മാരായി. ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ ദമ്മാം മാഡ്രിഡ്‌ എഫ്സിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ​സീനിയർ വിഭാഗം ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എഫ്സി ദമ്മാമിനെ കീഴടക്കിയാണ് ബദർ എഫ്സി കിരീടത്തിൽ മുത്തമിട്ടത്. അണ്ടർ-16 വിഭാഗം കലാശക്കളിയിൽ ഗ്രാസ് റൂട്ട് അക്കാദമിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ഫോക്കോ സോക്കർ അക്കാദമി ചാമ്പ്യന്മാരായത്.


സീനിയർ വിഭാഗത്തിൽ, പ്ലെയർ ഓഫ് ദി മാച്ചായി ഷെഫിൻ (ബദർ എഫ്സി), മികച്ച താരമായി ഷെഫിൻ (ബദർ എഫ്സി), ടോപ് സ-്‌കേകാററായി ഷിഫിൻ (കോർണിഷ് സോക്കർ ക്ലബ്ബ്), മികച്ച ഗോൾകീപ്പറായി സാഹിർ (എഫ്സി ദമ്മാം), മികച്ച ഡിഫെൻഡറായി ജംഷീർ മാനു (ക്യാപ്റ്റൻ, എഫ്സി ദമ്മാം) എന്നിവരെയും, അണ്ടർ-16 വിഭാഗത്തിൽ പ്ലെയർ ഓഫ് ദി മാച്ചായിഅക്രം സിദ്ധീഖി (ഫോക്കോ അക്കാദമി), മികച്ച താരമായി ഹിഷാം അൻഷിദ് (ക്യാപ്റ്റൻ, ഫോക്കോ), മികച്ച ഡിഫെൻഡറായി മുഹമ്മദ്‌ ഫാദിൽ (ഫോക്കോ അക്കാദമി), മികച്ച ഗോൾകീപ്പറായി അനിരുദ്ധ്‌ (ഗ്രാസ് റൂട്ട് അക്കാദമി)-എന്നിവരെയും തെരഞ്ഞെടുത്തു.


വിജയികൾക്കുള്ള പുരസ-്‌കാരങ്ങൾ ടൂർണമെന്റ് ടൈറ്റിൽ സ-്‌പോൺസറായ എച്ച്എംആർ കമ്പനി മാനേജിങ് ഡയറക-്‌ടർ നൗഫൽ കാസർഗോഡ്, പ്രതിനിധി അജ്മൽ മണ്ണാർക്കാട്, ഡിഫ പ്രസിഡന്റ് ഷമീർ കൊടിയത്തൂർ, ഹാരിസ് (എആർ എഞ്ചിനീയറിങ്), മഹറൂഫ് (നഹ്‌ല അൽവാദി), റോയ്സൻ കൊക്കാടൻ (ജയ് മസാല), ഷമീർ (ടീടൈം), അഫ്സൽ (സെറ്റെക-്‌സ്‌), നാസർ (ഗ്ലോബ് ലോജിസ്റ്റിക-്‌സ്‌), സൽമ ശറഫുദ്ധീൻ (ബ്രില്യന്റ് ഇന്റർ നാഷണൽ സ-്‌കൂൾ), എന്നിവർ ചേർന്ന് വിതരണംചെയ-്‌തു. ​കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക പ്രവർത്തകൻ നാസ് വക്കം മുഖ്യാതിഥിയായി. ഒ പി ഹബീബ്, അബ-്‌ദുസലാം ജാംജൂം, സാദിക്ക് എറണാകുളം, നാസർ കൊണ്ടോട്ടി, ഡിഫ ഭാരവാഹികളായ സക്കീർ വള്ളക്കടവ്, ഷംസു മാനു, റിയാസ് പറളി, റാസിക് വള്ളിക്കുന്ന്, അൻവർ അനസ് മാള തുടങ്ങിയവർ പങ്കെടുത്തു.


​ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായ യൂസുഫ് ചേറൂർ, സഹീർ മജ്ദാൽ, ഷഫീർ മണലോടി, നാസർ വെള്ളിയത്ത്, ലുക്മാനുൽ ഹക്കീം, ഹാരിസ് നീലേശ്വരം, ഷുക്കൂർ ആലുങ്ങൽ, അദ്നാൻ വെള്ളേരിക്കൽ, അനസ് കൊടുവള്ളി, കരീം വേങ്ങര, റിയാസ് മമ്പാട്, അമീൻ കണ്ണൂർ, ജാബിർ വള്ളിക്കുന്ന്, ഹസ്സൻ മങ്കര, നൗഫൽ, അഷ്‌റഫ്‌ ഓമശേരി, മുനീർ താനാളൂർ, സമദ് മേലാറ്റൂർ തുടങ്ങിയവർ നേതൃത്വം നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home