യുഎസ് തെമ്മാടിത്തം; മഡുറോയെ തടവിലാക്കിയിട്ട് 300 ദിവസം

കാരക്കാസ്/ന്യൂയോർക്ക് : ലാറ്റിനമേരിക്കയിൽ അധിനിവേശവും എണ്ണക്കൊള്ളയും ലക്ഷ്യമിട്ട് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയിട്ട് വ്യാഴാഴ്ച 300 ദിവസം തികയുന്നു. 2026 ജനുവരി മൂന്നിന് പുലർച്ചെ രണ്ടിന് കാരക്കാസിൽ പ്രസിഡന്റിന്റെ ഔദ്യോഗികവസതിയിൽ അതിക്രമിച്ചുകയറിയാണ് ഡെൽറ്റാ ഫോഴ്‌സും സിഐഎയും ചേർന്ന് മഡുറോയെ തടവിലാക്കിയത്. ന്യൂയോർക്കിലെ ബ്രൂക്ലിൻ ഡിറ്റൻഷൻ സെന്ററിൽ കഠിന തടവിലാണ് അദ്ദേഹം.
അന്താരാഷ്ട്ര നിയമങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റിൽപ്പറത്തിയാണ് പരമാധികാര രാജ്യത്തിന്റെ ഭരണത്തലവനെ അമേരിക്കൻ സാമ്രാജ്യത്വം തടവിലാക്കിയത്. മയക്കുമരുന്ന് കടത്ത്, ഭീകരവാദം തുടങ്ങിയ വ്യാജക്കുറ്റങ്ങളാണ് യുഎസ് പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്. അടുത്ത ജൂണിലാണ് കേസിന്റെ വിചാരണ ആരംഭിക്കാൻ ഫെഡറൽ കോടതി നിശ്ചയിച്ചിരിക്കുന്നത്. തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്ത മഡുറോയെ മാറ്റിയതിനു പിന്നാലെ വെനസ്വേലയുടെ എണ്ണസമ്പത്ത് കൈക്കലാക്കാനുള്ള നീക്കങ്ങൾ അമേരിക്ക വേഗത്തിലാക്കി.









0 comments