ഈ വർഷം പുതിയ 35 പാർക്കുകൾകൂടി; നഗരവികസനത്തിന് പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി

ദുബായ് : ദീർഘകാല നഗരവികസന തന്ത്രത്തിന്റെ ഭാഗമായി 2026ൽ പുതിയ 35 പാർക്കുകൾ തുറക്കാൻ ഒരുങ്ങുന്നതായി ദുബായ് മുനിസിപ്പാലിറ്റി. 23 വാസയോഗ്യ പ്രദേശങ്ങളിലായി ഏകദേശം 3.4 ലക്ഷം ചതുരശ്ര മീറ്റർ പച്ചപ്പുള്ള സ്ഥലങ്ങൾകൂടി സൃഷ്ടിക്കുകയാണ് ലക്ഷ്യം. മൊത്തം 34.8 കോടി ദിർഹം ചെലവിലാണ് പദ്ധതികൾ നടപ്പാക്കുന്നത്.
ദുബായ് അർബൻ പ്ലാൻ 2040ന്റെ ഭാഗമായുള്ള പദ്ധതി പൊതുസ്ഥലങ്ങൾ വികസിപ്പിക്കാനും പച്ചപ്പിലേക്കുള്ള ജനങ്ങളുടെ പ്രവേശനം വർധിപ്പിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. വാസസ്ഥലങ്ങളിൽനിന്ന് അഞ്ച് മിനിറ്റിനുള്ളിൽ നടന്ന് എത്താനാകുന്ന രീതിയിലാണ് പാർക്കുകളുടെ സ്ഥലം തെരഞ്ഞെടുത്തത്. എമിറേറ്റിലുടനീളം പച്ചപ്പുള്ള പ്രദേശങ്ങൾ വർധിപ്പിക്കുകയും പരിസ്ഥിതി സ്ഥിരത ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള വലിയ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി.










0 comments