ദുബായിൽ പുതിയ 4 ബസ് റൂട്ടുകൂടി

photo credit: RTA
ദുബായ് : പൊതുഗതാഗത ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ദുബായ് ആർടിഎ നാല് പുതിയ ബസ് റൂട്ട് കൂടി ആരംഭിക്കുന്നു. വെള്ളിമുതൽ പുതിയ സർവീസുകൾ പ്രാബല്യത്തിൽ വരും. ഇതോടൊപ്പം, നിലവിലുള്ള എഴുപതോളം റൂട്ടുകളിലെ സമയക്രമവും സ്റ്റോപ്പുകളിലും പരിഷ്‌കാരം നടപ്പാക്കി.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ കൂടുതൽ മികച്ച സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. പ്രധാന മേഖലകളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതോടൊപ്പം യാത്രാസമയം കുറയ്ക്കാനും മാറ്റങ്ങൾ സഹായിക്കുമെന്ന് ആർടിഎ അറിയിച്ചു.
പുതിയ ബസ് റൂട്ട്
88 എ: സത്‌വ ബസ് സ്റ്റേഷനിൽനിന്ന് ജുമൈറ– 3 വരെ (രാവിലെ).
88 ബി: ജുമൈറ– 3ൽനിന്ന് സത്‌വ ബസ് സ്റ്റേഷനിലേക്ക് (വൈകിട്ട്).
93 എ: സത്‌വ ബസ് സ്റ്റേഷനിൽനിന്ന് അൽ വസൽവരെ (രാവിലെ).
93 ബി: അൽ വസലിൽനിന്ന് സത്‌വ ബസ് സ്റ്റേഷനിലേക്ക് (വൈകിട്ട്).
പ്രധാന റൂട്ടിലെ മാറ്റം
13 എ: അൽ മുഹൈസ്‌ന– 2 (ഏഴാം സ്ട്രീറ്റ്) വരെ സർവീസ് നീട്ടി.
29: എമിറേറ്റ്സ് ടവർ സ്റ്റോപ്പ് ഒഴിവാക്കി. പകരം മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിൽ പുതിയ സ്റ്റോപ്പ്.
55: ഇന്റർനാഷണൽ സിറ്റിയിലെ ഗ്രീസ് ക്ലസ്റ്റർവരെ വിപുലീകരിച്ചു.
എഫ് 39: ഔദ് അൽ മുതീന പ്രദേശംകൂടി ഉൾപ്പെടുത്തി റൂട്ട് വിപുലപ്പെടുത്തി.
18: അൽ നഹ്ദ പോണ്ട് പാർക്ക്, എംഎസ്ബി പ്രൈവറ്റ് സ്‌കൂൾ എന്നിവിടങ്ങളിൽ പുതിയ സ്റ്റോപ്പ്.
ഇ 100, ഇ 201: മാക്‌സ് മെട്രോ സ്റ്റേഷനിലെ സ്റ്റോപ്പ്, അൽ ജാഫിലിയ സ്റ്റേഷനിലേക്ക് മാറ്റി.










0 comments