അക്കാഫ് വെൽഫയർ ക്ലബ് നോർക്ക കാർഡ് വിതരണം ചെയ്‌തു

ദുബായ്: ഓൾ കേരള കോളേജസ് അലുമ്നി ഫോറം–യുഎഇയുടെ (അക്കാഫ് ഇവന്റ്സ്) വെൽഫയർ ക്ലബ്ബിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കുള്ള നോർക്ക കാർഡ് വിതരണം ആരംഭിച്ചു. കുട്ടനാട് എംഎൽഎ റെജി ചെറിയാനും സാമൂഹിക പ്രവർത്തകൻ ചാക്കോ ഊളക്കാടനും ചേർന്ന് ക്ലബ്ബ് അഡ്വൈസർ ഷിബു മുഹമ്മദിന് കാർഡ് കൈമാറി വിതരണം ഉദ്ഘാടനംചെയ്തു.
ക്ലബ്ബിന്റെ മുഖ്യരക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക്, ശ്യാം വിശ്വനാഥ്, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സെക്രട്ടറി കെ വി മനോജ്, ജോയിന്റ് ട്രഷറർ ജാഫർ കണ്ണേടത്ത്, ജോയിന്റ് സെക്രട്ടറിമാരായ രഞ്ജിത് കോടോത്ത്, ഷെകീർ ഹുസൈൻ, സാംസ-്‌കാരിക–ജീവകാരുണ്യ വിഭാഗം കോ ഓർഡിനേറ്റർ വി സി മനോജ്, ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റിയംഗം അഭിലാഷ് രത-്‌നാകരൻ, വനിതാ വിഭാഗം ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശേരി, സെക്രട്ടറി രശ-്‌മി ഐസക് എന്നിവർ പങ്കെടുത്തു.വെൽഫയർ ക്ലബ്ബ് അഡ്വൈസർ ബിന്ദു ആന്റണി, സെക്രട്ടറി അജ്മൽ, ജോയിന്റ് സെക്രട്ടറിമാരായ ഷബ്ന നദീറ ബഷീർ, ഇക്ബാൽ എന്നിവർ സംസാരിച്ചു.
പ്രവാസികൾക്ക് പ്രയോജനകരമായ രീതിയിൽ നോർക്ക രജിസ്ട്രേഷൻ, ക്ഷേമനിധി, ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവ ലഭ്യമാക്കുന്നതിനുള്ള സഹായകേന്ദ്രവും ക്ലബ്ബിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. വിവരശേഖരണത്തിനായി ഓൺലൈൻ ലിങ്കും ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. അംഗങ്ങൾക്കായി ക്ഷേമനിധി, ഇൻഷുറൻസ് പദ്ധതികൾ, പ്രത്യേക ആനുകൂല്യ കാർഡ്, സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവയും ആസൂത്രണം ചെയ്യുന്നുണ്ട്. യുഎഇയിൽ പുതുതായി എത്തുന്ന ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കാൻ സഹായകമായ പരിശീലനവും മാർഗനിർദേശങ്ങളും നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.








0 comments