Deshabhimani

റഷ്യയിൽ ഭൂചലനം; അഗ്നിപർവതം പൊട്ടിത്തെറിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 01:23 AM | 0 min read


മോസ്‌കോ
റഷ്യയിൽ ശക്തമായ ഭൂചലനത്തിനു പിന്നാലെ അഗ്നിപർവതം പൊട്ടിത്തെറിച്ചു.  കിഴക്കൻ തീരത്ത് കാംചത്ക മേഖലയിലാണ്‌ ഞായർ പുലർച്ചെ ഏഴ്‌ തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീവ്രത കുറഞ്ഞ തുടർചലനങ്ങളും ഉണ്ടായി.

ഭൂചലനത്തിനു പിന്നാലെ കാംചത്ക മേഖലയിലെ ഷിവേലുച്ച് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ലാവ പുറത്തേക്ക് ഒഴുകുന്നുണ്ട്. കാംചത്കയിലെ ഏറ്റവും വലിയ അഗ്നിപർവതങ്ങളിലൊന്നാണ് 3283 മീറ്റർ ഉയരമുള്ള ഷിവേലുച്ച്. ഇവിടെനിന്ന്‌ 50 കിലോമീറ്റർ അകലെയാണ്‌ ജനവാസകേന്ദ്രങ്ങൾ.
 



deshabhimani section

Related News

View More
0 comments
Sort by

Home