അനീസുസ്സമാൻ അന്തരിച്ചു

ധാക്ക
ഇന്ത്യ പത്മഭൂഷൺ നൽകി ആദരിച്ച ബംഗ്ലാദേശിലെ അധ്യാപകശ്രേഷ്ഠൻ പ്രൊഫസർ അനീസുസ്സമാൻ (83) അന്തരിച്ചു. ബംഗ്ലാദേശിൽ അധ്യാപകർക്ക് നൽകുന്ന പരമോന്നത അവാർഡായ ‘നാഷണൽ പ്രൊഫസർ’ ബഹുമതി ലഭിച്ചിട്ടുണ്ട്. ധാക്കയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക, ശ്വാസകോശ രോഗങ്ങളുണ്ടായിരുന്നു.
1937ൽ കൊൽക്കത്തയിൽ ജനിച്ച അനീസുസ്സമാൻ, 1947ലെ വിഭജനത്തെ തുടർന്ന് അന്നത്തെ കിഴക്കൻ പാകിസ്ഥാനിലേക്ക്(ഇപ്പോൾ ബംഗ്ലാദേശ്) പോയി. 1952ലെ ഭാഷാ സമരത്തിലും 1972ലെ ബംഗ്ലാദേശ് വിമോചന പോരാട്ടത്തിലും 1980കളിലെ ജനാധിപത്യ പുനസ്ഥാപന പോരാട്ടങ്ങളിലും സജീവമായിരുന്നു.
ബംഗ്ലാ ഭാഷയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് ഇന്ത്യ 2014ൽ ഇന്ത്യ പത്മഭൂഷൺ നൽകിയത്. ബംഗ്ലാദേശ് സർക്കാരിന്റെ പുരസ്‌കാരങ്ങൾക്ക് പുറമേ മറ്റ് അന്താരാഷ്‌ട്ര അവാർഡുകളും ലഭിച്ചിട്ടുണ്ട്. 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് ആസൂത്രണ കമീഷൻ അംഗമായും വിമോചനശേഷം ദേശീയ വിദ്യാഭ്യാസ കമീഷൻ അംഗമായും പ്രവർത്തിച്ചു. പലതവണ ഇസ്ലാമിക തീവ്രവാദികളുടെ വധഭീഷണി നേരിട്ടു. ഭാര്യ: സിദ്ദഖ്വ സമൻ. മൂന്ന് മക്കളുണ്ട്.









0 comments