ad
Deshabhimani

ദക്ഷിണ ചൈനയിൽ വിയറ്റ്നാമീസ് ചരക്ക് കപ്പൽ മുങ്ങി ; 23 പേരെ കാണാതായി

vietnam.
വെബ് ഡെസ്ക്

Published on Jul 26, 2026, 01:19 PM | 1 min read

ബീജിങ് : ദക്ഷിണ ചൈനയിൽ വിയറ്റ്നാമീസ് ചരക്ക് കപ്പൽ മുങ്ങി 23 പേരെ കാണാതായി. അപകടത്തിൽ 39 പേരെ കണ്ടെത്തിയതായും മറ്റ് യാത്രക്കാർക്കായി തെരച്ചിൽ തുടരുകയാണെന്നും ചൈന സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.


62 വിയറ്റ്നാമീസ് പൗരന്മാരുമായി പോയ ഖോയ് ന്യുയെൻ 18 എന്ന ചരക്ക് കപ്പലാണ് ഫിയറി ക്രോസ് റീഫിന് സമീപം മുങ്ങിയത്. ശനിയാഴ്ച വൈകുന്നേരമാണ് അപായ സി​ഗ്നൽ ലഭിച്ചത്. പിന്നാലെ ആറ് ചൈനീസ് കപ്പലുകളും ഒരു ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനിത്തിന് വിന്യസിച്ചു. ഐലൻറ് പ്രവിശ‍്യയായ ഹെയ്നൻ അധികൃതർ നൽകിയ വിവര പ്രകാരമാണ് വിയറ്റ്നാം കപ്പലാണ് അപകടത്തിൽപ്പെട്ടതെന്ന് വ്യക്തമായത്. വിയറ്റ്നാമിൽ രജിസ്റ്റർ ചെയ്ത ഈ കപ്പലിന് ഏകദേശം 70 മീറ്റർ നീളവും 999 ടൺ ഭാരവുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.


ചൈനയിൽ നാൻഷ ദ്വീപുകൾ എന്നറിയപ്പെടുന്ന തർക്കമുള്ള സ്പ്രാറ്റ്ലി ദ്വീപുകൾക്കുള്ളിലാണ് ഈ ക്രോസ് റീഫ് സ്ഥി ചെയ്യുന്നത്. അതേസമയം, അപകടത്തിൽ വിയറ്റ്നാം അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home