അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് ; എസ്ഐടി പുനഃസംഘടിപ്പിച്ചു

അയോധ്യ : അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) പുനഃസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ.
സുപ്രീം കോടതിയുടെ നിർദേശത്തെത്തുടർന്നാണ് എസ്ഐടിയെ പുനഃസംഘടിപ്പിച്ചത്. പ്രാഥമികഘട്ട തെളിവുശേഖരണമടക്കമുള്ള നടപടികൾ മുൻ എസ്ഐടി പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് എസ്ഐടി പുനഃസംഘടിപ്പിക്കാനുള്ള കോടതിയുടെ നിർദേശം. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സംഘത്തെ പുനഃസംഘടിപ്പിച്ചത്. ലഖ്‌നൗ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് കിരൺ എസ്, അയോധ്യ ഡിഐജി സോമൻ വർമ, അയോധ്യ എസ്എസ്പി ഡോ ഗൗരവ് ഗ്രോവർ എന്നിവരാണ് സംഘത്തിലെ അംഗങ്ങൾ.
മുൻ അന്വേഷണ സംഘത്തിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. അന്വേഷണം മുതിർന്ന ട്രസ്റ്റ് അംഗങ്ങളിലേക്ക് എത്താതിരിക്കാൻ പ്രത്യേക അന്വേഷണ സംഘം ഇടപെടൽ നടത്തിയെന്നാണ് ആരോപണം. ഈ മാസം 27 ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.









0 comments