ad
Deshabhimani

ഹാർദിക്കിനെ ലക്ഷ്യമിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്; മുംബൈ മുന്നോട്ട് വച്ചത് കടുത്ത നിബന്ധന

hardik

Photo Credit:BCCI

വെബ് ഡെസ്ക്

Published on Jul 26, 2026, 01:57 PM | 1 min read

ചെന്നൈ: ഐപിഎൽ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് ശ്രമം ശക്തമാക്കിയതായി റിപ്പോർട്ട്. ഹാർദിക്കിനെ സ്വന്തമാക്കുന്നതിനുള്ള ട്രേഡ് ചർച്ചകൾ ഇരു ഫ്രാഞ്ചൈസികളും തമ്മിൽ പുരോഗമിക്കുകയാണെന്നാണ് സൂചന.


ഹാർദിക്കിന് പകരമായി യുവതാരം ആയുഷ് മാത്രെയെയും പണവും നൽകണമെന്നാണ് മുംബൈ ഇന്ത്യൻസിന്റെ ആവശ്യം. എന്നാൽ 19 കാരനായ മാത്രെയെ കൈമാറാൻ ചെന്നൈ തയാറല്ലെന്നാണ് റിപ്പോർട്ടുകൾ. ടീമിന്റെ ദീർഘകാല ഭാവി പദ്ധതികളുടെ ഭാഗമായി മാത്രെയെ ടീമിൽ നിലനിർത്താനാണ് സിഎസ്‌കെയുടെ തീരുമാനം.


ഇതിന് പകരമായി ശിവം ദുബെ, ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് എന്നിവരെയും 10 കോടി രൂപയും ഉൾപ്പെടുന്ന മറ്റൊരു ഓഫറാണ് ചെന്നൈ മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് വിവരം. ഈ ട്രേഡിന്റെ ആകെ മൂല്യം 20 കോടിയിലധികം വരുമെന്നാണ് വിലയിരുത്തൽ.


അതേസമയം, ഐപിഎല്ലിന്റെ 2026 സീസണിൽ ഹാർദിക് 206 റൺസും നാല് വിക്കറ്റും മാത്രമാണ് നേടിയത്. ഈ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്രയും വലിയ തുകയും താരങ്ങളെയും വിട്ടുനൽകുന്നത് ഉചിതമാണോയെന്ന ചർച്ച സിഎസ്‌കെ ക്യാമ്പിലും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.


ട്രേഡ് സംബന്ധിച്ച് ഇതുവരെ മുംബൈ ഇന്ത്യൻസോ ചെന്നൈ സൂപ്പർ കിങ്‌സോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ചർച്ചകൾ വിജയിച്ചില്ലെങ്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉൾപ്പെടെയുള്ള മറ്റ് ഫ്രാഞ്ചൈസികളും ഹാർദിക്കിനായി രംഗത്തെത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home