ad
Deshabhimani

ഇന്ത്യക്കാരനെ കൊന്ന കേസില്‍ 7വര്‍ഷം കഴിഞ്ഞ് പ്രതി പിടിയില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 13, 2020, 10:41 PM | 0 min read

വാഷിങ്ടണ്‍>കലിഫോര്‍ണിയയില്‍ ഏഴുവര്‍ഷം മുമ്പ് ഇന്ത്യക്കാരനെ വെടിവച്ചു കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍. സീന്‍ ഡോണഹോയെയാണ്(34) അറസ്റ്റ് ചെയ്തത്. കലിഫോര്‍ണിയയിലെ സൗത്ത് ലേക്ക് താഹോയിലെ ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്ന മന്‍പ്രീത് ഗുമന്‍ സിങ്ങിനെ(27) മുഖംമൂടി ധരിച്ചയാള്‍ വെടിവച്ചു കൊല്ലുകയായിരുന്നു.
കേസില്‍ കാര്യമായ അന്വേഷണമുണ്ടായില്ല.

എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ 2017 ജൂലൈയില്‍ എല്‍ഡോറാഡോ ജില്ലാ അറ്റോര്‍ണി കൊലപാതകത്തിന്റെ വീഡിയോ പുറത്തുവിട്ടിരുന്നു. 2019ല്‍ ഇത് കണ്ട ദൃക്സാക്ഷിയാണ് സീനാണ് കൊലയാളിയെന്ന വിവരം നല്‍കിയത്. അന്വേഷണത്തില്‍ ലഭിച്ച ഡിഎന്‍എ സീനിന്റേതുമായി സാമ്യമുള്ളതായി കണ്ടെത്തി.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home