ad
Deshabhimani

സോമെർ 
സ്വിസ് 
കുപ്പായമഴിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 10:52 PM | 0 min read


സൂറിച്ച്‌
ഒരുപതിറ്റാണ്ടിലേറെയായി സ്വിറ്റ്‌സർലൻഡ്‌ വലകാക്കുന്ന യാൻ സോമെർ ദേശീയകുപ്പായം അഴിച്ചു. ഇന്റർമിലാനായി ക്ലബ്‌ ഫുട്‌ബോളിൽ കളി തുടരുമെന്നും മുപ്പത്തഞ്ചുകാരൻ അറിയിച്ചു. 2012ലാണ്‌ സ്വിസിനായി അരങ്ങേറിയത്‌. മൂന്ന്‌ ലോകകപ്പിലും യൂറോ കപ്പിലും പങ്കാളിയായി. 94 മത്സരങ്ങളിൽ വലകാത്തു. പ്രധാന ടൂർണമെന്റുകളിൽ സ്ഥിരതയാർന്ന പ്രകടനമായിരുന്നു സോമെറിന്റേത്‌. ബൊറൂസിയ ഡോർട്ട്‌മുണ്ടിനായി കളിക്കുന്ന ഗ്രിഗർ കൊബെലാകും സ്വിസ് ടീമിൽ സോമെറിന്റെ പിൻഗാമി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home