13 December Friday

കരകയറാതെ ബ്ലാസ്റ്റേഴ്സ്; മുംബൈ സിറ്റിയോട് 4-2ന് തോറ്റു

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

മുംബൈ> ഐഎസ്‌എല്ലിൽ വിജയവഴിയിൽ തിരിച്ചെത്താനാവാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌. നിലവിലെ കപ്പ്‌ ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയോട് രണ്ടിനെതിരെ നാലു ​ഗോളുകൾക്കായിരുന്നു  പരാജയം. കളിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈ സിറ്റി ​ഗോൾ കണ്ടെത്തി. ഒമ്പതാം മിനിറ്റിൽ സ്ട്രൈക്കർ നിക്കോളാസ് കരേലിസിലൂടെയാണ് മുംബൈ മുന്നിലെത്തിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ 55-ാം മിനിറ്റില്‍ ലഭിച്ച പെനാള്‍റ്റിയിലൂടെ കരേലിസ് മുംബൈ ലീഡ് ഉയര്‍ത്തി. രണ്ട് ഗോളിന് പിന്നിട്ടതിന് പിന്നാലെ ബ്ലേസ്റ്റേഴ്‌സ് ഉണര്‍ന്നു കളിച്ചു. 57-ാം മിനിറ്റില്‍ ലഭിച്ച പെനാള്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ജാമിനസ് ബ്ലേറ്റേഴ്‌സിന്റെ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് ആക്രമണം തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് 72-ാം മിനിറ്റില്‍ സമനില പിടിച്ചു.  ക്വാമി പെപ്രയാണ് ​ഗോൾ നേടിയത്.

എന്നാല്‍ ഗോള്‍ ആഘോഷത്തിനിടെ ജേഴ്‌സ് ഊരിയ പെപ്ര രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്തായതോടെ ബ്ലാസ്‌റ്റേഴ്‌സ് 10 പേരായി ചുരുങ്ങി. ഇതോടെ 75-ാം മിനിറ്റില്‍ റോഡ്രിഗസിലൂടെ മുംബൈ ലീഡ് തിരിച്ചുപിടിച്ചു. കളി അവസാനിക്കാന്‍ നിരിക്കെ 90-ാം മിനിറ്റില്‍ ലഭിച്ച പെനാറ്റിയിലൂടെ മുംബൈ ലീഡ് ഉയർത്തി. മുംബൈയ്ക്കായ് ചങ്‌തെയാണ് പന്ത് ലക്ഷ്യത്തിലെത്തിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top