ad
Deshabhimani

ഉംറ സംഘം സഞ്ചരിച്ച കാര്‍ മറിഞ്ഞ് രണ്ടു മലയാളികള്‍ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 03, 2020, 09:32 PM | 0 min read

മനാമ > ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടത്തില്‍ മലയാളി യുവാവും സുഹൃത്തിന്റെ മകനും മരിച്ചു. മാഹി സ്വദേശി ഷമീം മുസ്തഫ (40), സുഹൃത്ത് അമീന്റെ മകന്‍ അര്‍ഹാം (നാല്) എന്നിവരാണ് മരിച്ചത്.

ഷമീമിന്റെ ഭാര്യ അഷ്മില, അമീനിന്റെ ഭാര്യ ഷാനിബ എന്നിവര്‍ക്ക് പരിക്കേറ്റു. ഷമീമിന്റെ മക്കളായ അയാന്‍, സാറ എന്നിവര്‍ക്കും പരിക്കുണ്ട്. റിയാദ് - ജിദ്ദ ഹൈവേയില്‍ റിയാദില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ഹുമയാത്തിനു സമീപം തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ ഇവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞാണ് അപകടം.  ഷമീം മുസ്തഫയും അമീനും കുടുംബസമേതം ഉംറ നിര്‍വഹിച്ച് റിയദിലേക്ക് തിരിച്ചുവരിടയായിരുന്നു. ഇരുവരും റിയാദിലായിരുന്നു ജോലി ചെയ്തിരുന്നത്.

പരിക്കേറ്റവരെ അല്‍ഖുവയ്യ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ അയാന്‍, സാറ എന്നീ കുട്ടികള്‍ അല്‍ഖസ്‌റ ആശുപത്രിയില്‍ ചികിത്സയിലാണ്.
മൃതദേഹങ്ങള്‍ അല്‍ഖസ്‌റ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home