ad
Deshabhimani

സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണപരമ്പര ആസ്‌ത്രേലിയയിൽ 12 മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 10, 2023, 03:40 PM | 0 min read

സിഡ്‌നി> മലയാളത്തിന്റെ പ്രീയപ്പെട്ട എഴുത്തുകാരനും, വാഗ്മിയും സാംസ്കാരിക പ്രവർത്തകനുമായ  ഡോ: സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ നടക്കുന്നു. ആസ്‌ത്രേലിയയിലെ സാംസ്കാരിക സംഘടനയായ നവോദയ ആസ്‌ത്രേലിയയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മെയ് 12ന്   പെർത്തിൽ 'മതനിരപേക്ഷതയും മത ജീവിതവും' എന്ന വിഷയത്തിലും, 13ന് മെൽബണിൽ 'മാധ്യമങ്ങളും ജനാധിപത്യവും' എന്ന വിഷയത്തിലും, 14ന് ആഡ്ലൈഡിൽ 'വർഗ്ഗീയതയുടെ ആധാരങ്ങൾ' എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.

മെയ് 20ന് സിഡ്‌നിയിൽ 'ഭരണഘടനയിലെ സാമൂഹിക ദർശനം' എന്ന വിഷയത്തിലും, 21ന് ബ്രിസ്ബനിൽ 'ഗാന്ധിയുടെ വർത്തമാനം' എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. ബ്രിസ്ബനിൽ ആരംഭിക്കുന്ന ലൈബ്രറി യുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. കൂടാതെ മെൽബണിൽ നടക്കുന്ന നാടകോൽസവത്തിലും സംബന്ധിക്കും.

പ്രഭാഷണ പരിപാടിയിലേക്ക് എല്ലാ മലയാളികളേയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി നവോദയ ഭാരവാഹികൾ അറിയിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home