Deshabhimani

വളർമതി വീണ്ടും ആശുപത്രിയിൽ; ഐസിയുവിലേക്ക് മാറ്റി

Valarmathi LPST Rank Holders' Protest

വളര്‍മതി സമരപ്പന്തലില്‍

ഫോട്ടോ: Niliya Venugopal
വെബ് ഡെസ്ക്

Published on Nov 13, 2026, 07:03 AM | 1 min read

തിരുവനന്തപുരം: നീതിതേടി നിരാഹാരസമരം തുടരുന്ന എൽപിഎസ്ടി സമര സമിതി സെക്രട്ടറി എസ് വളർമതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.


ജനറൽ ആശുപത്രിയിൽ ഐസിയുവിലാണ് കഴിയുന്നത്. 18 ദിവസമായി നിരാഹാരസമരം തുടരുകയാണ് വളർമതി. സമരപ്പന്തലിൽ ഉദ്യോ​ഗാർഥി കാസർകോട് സ്വദേശി ജയകൃഷ്ണൻ നിരാഹാരസമരം തുടരുന്നുണ്ട്.


ബുധൻരാത്രി വളർമതിയെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോകുകയും സമരപ്പന്തൽ തകർക്കുകയും ചെയ്തതിന് പിന്നാലെ, ഡിവൈഎഫ്‌ഐ പുനഃസ്ഥാപിച്ച സമരപ്പന്തലിൽ വ്യാഴം ഉച്ചയോടെ വളർമതി എത്തിയിരുന്നു. ‌നിരാഹാരം തുടരുമെന്നും ആവശ്യങ്ങൾക്ക്‌ അനുകൂല തീരുമാനമുണ്ടാകുന്നതുവരെ സമരത്തിൽനിന്ന്‌ പിന്മാറില്ലെന്നും പ്രഖ്യാപിച്ചു. തന്റെ ആരോഗ്യത്തിലുള്ള സർക്കാരിന്റെ കരുതലിലാണോ അതോ സമരപ്പന്തൽ പൊളിക്കാനാണോ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയതെന്ന്‌ വ്യക്തമാക്കണമെന്ന്‌ വളർമതി ആവശ്യപ്പെട്ടു.


സമരത്തെ തുടർന്ന് വളർമതിയെ ഒന്നാം പ്രതിയാക്കി അൻപതോളം ഉദ്യോഗാർഥികൾക്കെതിരെ പൊലീസ്‌ കേസെടുത്തിട്ടുണ്ട്. ജനാധിപത്യസമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നടപടിക്കെതിരെ നടന്ന യുവജനപ്രതിഷേധങ്ങൾക്കാണ്‌ വ്യാഴാഴ്‌ച തലസ്ഥാനം സാക്ഷിയായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home