Deshabhimani

കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; ആക്ഷേപങ്ങൾ സമർപ്പിക്കാം

എസ്എസ്ആര്‍: ജില്ലയില്‍ 25,27,378 വോട്ടർമാര്‍

voter
വെബ് ഡെസ്ക്

Published on Nov 13, 2026, 04:06 AM | 1 min read

കൊച്ചി


പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ (എസ്എസ്ആര്‍–2027) നടപടികളുടെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയില്‍ 12,98,031 സ്ത്രീകളും 12,29,321 പുരുഷന്മാരും 26 ട്രാൻസ്ജന്‍ഡേഴ്സും ഉൾപ്പെടെ ആകെ 25,27,378 വോട്ടർമാരാണ് ഉൾപ്പെട്ടിട്ടുള്ളത്. കരട് വോട്ടർപട്ടിക സംബന്ധിച്ച അവകാശവാദങ്ങളും ആക്ഷേപങ്ങളും ഡിസംബർ 11 വരെ സമർപ്പിക്കാം.


ഈ കാലയളവിൽ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനായി ഫോം ആറും വിദേശ വോട്ടർമാർക്കായി ഫോം ആറ് എയും പേര് ഒഴിവാക്കാനുള്ള ആക്ഷേപങ്ങൾക്കായി ഫോം ഏഴും താമസസ്ഥലം മാറ്റം, വിവരങ്ങളിലെ തിരുത്തൽ, എപിക് കാർഡ് മാറ്റിലഭിക്കൽ തുടങ്ങിയവയ്‌ക്കായി ഫോം എട്ടും സമർപ്പിക്കാം. അർഹരായവർക്ക് voters.eci.gov.in എന്ന വോട്ടർ സർവീസ് പോർട്ടൽ മുഖേനയോ ഇസിഐനെറ്റ് മൊബൈൽ ആപ് മുഖേനയോ അപേക്ഷ സമർപ്പിക്കാം. ഇതിനായി ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെയും ബൂത്ത് ലെവൽ ഓഫീസർമാരുടെയും സഹായം തേടാം. വില്ലേജ് തലത്തിൽ ഒക്ടോബർ 15-ന് ആരംഭിച്ച സ്പെഷ്യൽ എൻറോൾമെന്റ് ഡ്രൈവ് ഡിസംബർ 11 വരെ തുടരും. ഡിസംബർ 28നുള്ളിൽ ലഭിക്കുന്ന അവകാശവാദങ്ങളും ആക്ഷേപങ്ങളും പരിശോധിച്ച് തീർപ്പാക്കും. തുടർന്ന് 2027 ജനുവരി നാലിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home