സൗദിയിൽ വിദേശ തൊഴിലാളികള്‍ക്ക് യോഗ്യത പരീക്ഷ ഡിസംബര്‍ മുതല്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2019, 09:49 AM | 0 min read

ദമ്മാം> സൗദിയില്‍ വിവിധ ജോലികള്‍ക്കായെത്തുന്ന വിദേശികള്‍ക്ക് അതാത് ജോലികളിലുള്ള യോഗ്യതയും പരിചയവും ഉറപ്പ് വരുത്തുന്നതിനു യോഗ്യത പരീക്ഷ ഏര്‍പ്പെടുത്തുന്നു. ഡിസംബര്‍ മുതല്‍ പദ്ധതി നടപ്പാക്കുമെന്ന്‌  തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം വ്യക്തമാക്കി. തുടക്കത്തില്‍ പുതിയ വിസകളിലെത്തുന്നവര്‍ക്കും ഭാവിയില്‍ സൗദിയിലുള്ളവര്‍ക്കും പദ്ധതി നടപ്പാക്കും.

ആദ്യഘട്ടത്തിൽ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ക്കാണ് പ്രൊഫഷണല്‍ പരീക്ഷ ഏര്‍പ്പെടുത്തുക .രണ്ടാം ഘട്ടത്തില്‍ ഫിലിപ്പൈന്‍, മൂന്നാം ഘട്ടത്തില്‍ ശ്രീലങ്ക, ഇന്ത്യോനേഷ്യ, ഈജിപ്ത് , ബംഗ്ലാദേശ് പാകിസ്ഥാന്‍, തുടങ്ങിയ രാജ്യക്കാര്‍ക്കും  നടപ്പാക്കും. 95 ശതമാനം പ്രൊഫഷണല്‍ ജോലിക്കാരും ഈ പറയപ്പെട്ട രാജ്യങ്ങളില്‍ നിന്നുമാണ്.
ഡിസംബര്‍ മുതല്‍ പ്ലംബ്ബിംഗ്, ഇലക് ട്രിഷന്‍ ജോലികളിലാണ് പരീക്ഷ നടത്തുക. നിലവില്‍ രണ്ട് ലക്ഷം പേര്‍ ഈ രണ്ടു പ്രൊഫഷനുകളിലുമായി ജോലി ചെയ്യുന്നു. 2020 ഏപ്രില്‍ മുതല്‍ക്കാണ് രണ്ടാം ഘട്ടം നടപ്പാക്കു റഫ്രിജേഷന്‍, എയര്‍ കണ്ടീഷന്‍, ഒാേട്ടോര ഇലക്ട്രിഷന്‍. മെക്കാനിക്. തുടങ്ങിയ മേഖലകളിലും ഏര്‍പ്പെടുത്തും

പരീക്ഷയില്‍ വിജയം നേടിയവര്‍ക്ക് 5 വര്‍ഷത്തെ കാലവധിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും. തൊഴിലാളികളില്‍ 50 ശതമാനത്തിലേറെ പേര്‍ക്ക് യോഗ്യത പരീക്ഷ നേടിയെങ്കില്‍ സ്ഥാപനത്തിന്‌  പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കും.

പ്രൊഫഷന്‍ മാറ്റം, ഇഖാമ പുതുക്കല്‍ തുടങ്ങിയവക്ക് പ്രൊഫഷന്‍ പരീക്ഷ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും.ആമില്‍ ആമില (ലേബര്‍ ) എന്ന പേരിലുള്ള വിസകളിൽ മാറ്റം വരുത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.യോഗ്യത പരീക്ഷക്കും സൗദിക്കകത്ത് 450 മുതല്‍ 600 റിയാലും സൗദിക്കു പുറത്ത് 100 മുതല്‍ 150 റിയാലുമായിരിക്കും ഈടാക്കുക.

രാജ്യത്തെ തൊഴില്‍ മേഖല മികവുറ്റതാക്കുന്നതിനു അതാത് തൊഴിലാളികള്‍ക്ക് യോഗ്യത പരീക്ഷ ഏര്‍പ്പെടുത്തണമന്ന് സൗദി ശൂറാ കൗണ്‍സില്‍ പത്ത് മുമ്പ് തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home