പ്രൊഫ വി സി ജോണിനെ ബിഷപ്പ് മൂർ കോളേജ് അലുമ്നി അസ്സോസിയേഷൻ ആദരിച്ചു

കുവൈറ്റ് സിറ്റി> ബിഷപ്പ് മൂർ കോളേജ് അലുമ്നി അസ്സോസിയേഷൻ ഒരുക്കിയ ‘കലാലയവർണ്ണങ്ങൾ 2019’ പ്രീയപ്പെട്ട ഗുരുനാഥനു ശിഷ്യഗണങ്ങളുടെ ഗുരുദക്ഷിണയായി മാറി.
1964-ൽ സ്ഥാപിതമായ മാവേലിക്കര ബിഷപ്പ് മൂർ കോളേജിന്റെ തുടക്കം മുതൽ അദ്ധ്യാപകനായി സേവനമാരംഭിച്ച പ്രശസ്ത കാർട്ടൂണിസ്റ്റും ഇംഗ്ലീഷ് വിഭാഗം മേധാവി യുമായിരുന്ന പ്രൊഫ. വി.സി. ജോണിന് മികച്ച അധ്യാപകൻ എന്ന നിലയിലുള്ള ‘ഗുരു ശ്രേഷ്ട പുരസക്കാരം’ ഗൾഫ് യൂണിവേഴ്സിറ്റി സയൻസ്-ടെക്നോളാജി വിഭാഗം പ്രൊഫസർ ഡോ. നിലെ ലെൻസ് സമ്മാനിച്ചു. ആർ.സി. സുരേഷ് പൊന്നാടയണിയിച്ച് ആദരിച്ചു. കോളേജിലെ ആദ്യ ബാച്ച് മുതലുള്ള പൂർവ്വവിദ്യാർത്ഥികൾ തങ്ങളുടെ ഗുരുവിന് ഗുരുവന്ദനം നടത്തി.
.jpg)
ജലീബ് സ്മാർട്ട് ഇന്ത്യൻ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം പ്രൊഫ വി സി ജോൺ ഉത്ഘാടനം ചെയ്തു. ഇന്ത്യൻ കമ്മ്യൂണിറ്റി സ്ക്കൂൾ കുവൈറ്റ് സീനിയർ പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ മുഖ്യപ്രഭാഷണം നടത്തി.അലുമ്നി അസ്സോസിയേഷൻ പ്രസിഡണ്ട് മനോജ് പരിമണം അധ്യക്ഷനായി. കലാലയവർണ്ണങ്ങൾ ജനറൽ കൺവീനർ ജെറി ജോൺ കോശി സ്വാഗതവും, ട്രഷറാർ സംഗീത് സോമനാഥ് നന്ദിയും പറഞ്ഞു.
അസ്സോസിയേഷൻ സെക്രട്ടറി ബാബുഗോപാൽ , ലോട്ടസ് ട്രേഡിങ്ങ് കമ്പനി ജനറൽ മാനേജർ ആർ.സി. സുരേഷ്, പൂർവ്വവിദ്യാർത്ഥികളായ സാം പൈനുംമൂട് (രക്ഷാധികാരി), ഫിലിപ്പ് സക്കറിയ (ഡാൻ ട്രേഡിങ്ങ് കമ്പനി ജനറൽ മാനേജർ), രാജീവ് കോടമ്പള്ളിൽ (പ്രോഗ്രാം ഹെഡ്, ജനം ടി.വി., മിഡിൽ ഈസ്റ്റ്) എന്നിവർ സംസാരിച്ചു സ്മരണിക പ്രകാശനം ചെയ്തു.
പൂർവ്വവിദ്ധ്യാർത്ഥിയായിരുന്ന കെ. ശിവന്റെ സ്മരണാർത്ഥം അലുമ്നി അസ്സോസിയേഷനോടൊപ്പം ചേർന്ന് അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയ സ്ക്കോളർഷിപ്പിന്റെ വിതരണോത്ഘാടനം പ്രൊഫ. വി.സി. ജോൺ നിർവ്വഹിച്ചു.
ഉദയൻ അഞ്ചൽ, ജോസി ആലപ്പുഴ എന്നിവർ നേതൃത്വം നൽകിയ മ്യൂസിക്കൽ ഫ്യൂഷനും, കോളേജിലെ പൂർവ്വവിദ്ധ്യാർത്ഥികളായ രാജീവ് കോടമ്പള്ളിയും, ലേഖാ ശ്യാമും അവതരിപ്പിച്ച സംഗീതനിശയും ആഘോഷത്തിന് മാറ്റേകി.









0 comments