പ്രവാസി എക്സ്പ്രസ് 2017 അവാര്‍ഡുകള്‍ വിതരണം ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2017, 04:36 PM | 0 min read

സിംഗപ്പൂര്‍ > സിംഗപ്പൂര്‍ പ്രവാസി എക്സ്പ്രസ്സ്‌ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സിംഗപ്പൂര്‍ ഹോളിഡെഇന്‍ല്‍ നടന്ന ചടങ്ങില്‍ കേരള സാംസ്കാരികനിയമ വകുപ്പ് മന്ത്രി ശ്രീ എകെ ബാലന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ​പ്രവാസി എക്സ്പ്രസ് ചീഫ് എഡിറ്റര്‍ രാജേഷ്‌ കുമാര്‍ അധ്യക്ഷത വഹിച്ചു . ​

അറുപതാം വര്‍ഷം ആഘോഷിക്കുന്ന സിംഗപ്പൂര്‍ കൈരളി കലാ നിലയത്തിന്‍റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ചടങ്ങില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. സിനിമാരംഗത്തെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത്, നടന്‍ മധു 'പ്രവാസി എക്സ്പ്രസ് ലൈഫ് ടൈം അച്ചീവ്മെന്റ്” അവാര്‍ഡിന് അര്‍ഹനായി. കായികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫുട്ബോള്‍ താരം ഐഎം വിജയന്‍ 'ലൈഫ് ടൈം സ്പോര്‍ട്സ് എക്സല്ലന്‍സ്' അവാര്‍ഡിന് അര്‍ഹനായി.

ദുബായ് വ്യവസായി സോഹന്‍ റോയ് 'മലയാളിരത്ന', സിംഗപ്പൂര്‍ വ്യവസായി, സിനര്‍ജി ഗ്രൂപ്പ് ചെയര്‍മാന്‍ ക്യാപ്ടന്‍ രാജേഷ്‌ ഉണ്ണി 'ബിസിനസ് എക്സല്ലന്‍സ്', യുവവായനക്കാരുടെ ഇടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ സിനിമാതാരം രജീഷ വിജയന്‍ “യൂത്ത് ഐകോണ്‍ അവാര്‍ഡ്‌”, സിനിമാതാരം വിനു മോഹന്‍ 'ഫിലിം ക്രിട്ടിക് അവാര്‍ഡ്' ​​എന്നിവയ്ക്ക് അര്‍ഹരായി.

സിംഗപ്പൂരില്‍ നിന്നുള്ള കവി ഡി സുധീരന്‍ (സാഹിത്യ പുരസ്കാരം), ശാന്താ രതി (ഡാന്‍സ് ഐകോണ്‍ ഓഫ് സിംഗപൂര്‍), സംഗീതാ നമ്പ്യാര്‍ (സ്ത്രീ ശാക്തീകരണത്തിനുള്ള പുരസ്കാരം), മാലിക ഗിരീഷ്‌ പണിക്കര്‍ (പെര്‍ഫോര്‍മിംഗ് ആര്‍ട്സ്), ഡോ. അനിതദേവി പിള്ള (ഗവേഷണ സാഹിത്യം), ദേവയാനി (പൊതു പ്രവര്‍ത്തനം), ഡോ വിപി നായര്‍ (ആതുര സേവനം), ശില്പ കൃഷ്ണന്‍ ശുക്ല (വുമണ്‍ അച്ചീവര്‍) അരുണ്‍ സുന്ദര്‍ (ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി), പ്രജിത്ത് മാണിക്കോത്ത് (യംഗ് അച്ചീവര്‍), സ്റ്റീഫന്‍ സാമുവല്‍ (സാമൂഹിക മികവ്) എന്നീ അവാര്‍ഡുകളും തദവസരത്തില്‍ വിതരണം ചെയ്തു. പിന്നണി ഗായകരായ നിഖില്‍ മാത്യു, കാവ്യ അജിത്, സലീല്‍ജിയോ എന്നിവര്‍ നയിച്ച സംഗീതനിശയും മറ്റ് കലാപരിപാടികളും അവാര്‍ഡ്‌ നിശയ്ക്ക് മാറ്റ് കൂട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home