പ്രളയദുരിതത്തില്‍ സഹായഹസ്തവുമായി മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 16, 2019, 04:02 PM | 0 min read

മെല്‍ബണ്‍> പ്രളയത്തില്‍ ജീവനോപാധി നഷ്ടപെട്ട് വിഷമിക്കുന്നവര്‍ക്ക്  നിത്യവരുമാനം ലഭിക്കുന്നതിന് കറവ പശുവിനെ വാങ്ങി നല്‍കി ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി. പ്രളയദുരിതത്തില്‍ കേരളജനത വേദനയനുഭവിച്ചപ്പോള്‍, പ്രവാസികളായ മലയാളികളും തങ്ങളുടെ നാടിനേയും സുഹൃത്തുക്കളേയും സ്വന്തക്കാരേയും അവര്‍ക്കുണ്ടായ ദുരിതത്തില്‍ ആശ്വസിപ്പിക്കുവാന്‍ പരിശ്രമിക്കുകയുണ്ടായി.

ഇപ്രകാരം ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തം നല്‍കുവാന്‍ ഒരു പദ്ധതി തയ്യാറാക്കുകയും കറവ പശുവിനെ വാങ്ങി നല്‍കുവാനായി 10 കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്കായി സഹായം എത്തിക്കുന്ന പരിശ്രമം ആരംഭിക്കുകയായിരുന്നു.


 എന്നാല്‍ ഇടവകാംഗങ്ങള്‍ 17 കുടുംബങ്ങള്‍ക്ക് സഹായഹസ്തം നല്‍കുവാന്‍ തക്കവണ്ണം 10 ലക്ഷം രൂപ സമാഹരിക്കുകയും മഴക്കെടുതിയില്‍ ദുരിതം അനുഭവിച്ച കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തുകയും ഈ കഴിഞ്ഞ മാസങ്ങളില്‍ അവര്‍ക്ക് സഹായം എത്തിക്കുകയും ചെയ്തു.

 



deshabhimani section

Related News

0 comments
Sort by

Home